09:12 AM (IST) Oct 28

Malayalam News Live: കാർട്ടൺ ഇന്ത്യ എംഡിക്കെതിരെ നിയമ നടപടിയുമായി മുഹമ്മദ് ഷമ്മാസ്

പി പി ദിവ്യക്കെതിരായ പരാതി പിൻവലിക്കാൻ പണം ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ നിയമ നടപടിയുമായി കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസ്. കാർട്ടൺ ഇന്ത്യ കമ്പനി എംഡി മുഹമ്മദ് ആസിഫിന് വക്കീൽ നോട്ടീസ് അയച്ചു. 7 കോടി രൂപ നഷ്ട പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്.

Read Full Story
09:08 AM (IST) Oct 28

Malayalam News Live: 'അർണബ്' ചുഴലിക്കാറ്റ് കര തൊട്ടു

അർണബ് ചുഴലിക്കാറ്റ് കര തൊട്ടു. ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെസ്റ്റ് ഗോദാവരി ജില്ലയിലെ നരസ്പൂറിന് സമീപമാണ് ചുഴലിക്കാറ്റ് കര തൊട്ടത്. വിശാഖപട്ടണത്തും കാക്കിനടയിലും അതിശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്.

Read Full Story
09:08 AM (IST) Oct 28

Malayalam News Live: ചേരാനല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ വീട്ടില്‍ നിന്നും ആഡംബര ബൈക്ക് പിടിച്ചെടുത്തു

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരൻ്റെ അച്ഛനായ ജഡ്ജിയുടെ ഫ്ലാറ്റിലെ പരിശോധന അവസാനിപ്പിച്ചു. ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ടുനിന്നു. ഏഴ് മണിക്കൂർ നീണ്ട പരിശോധനയിൽ ആഡംബര ബൈക്കും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു.

Read Full Story
09:07 AM (IST) Oct 28

Malayalam News Live: നവംബറിൽ ലോഡ്ഷെഡിങ് ആശങ്ക

സംസ്ഥാനത്ത് നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ആശങ്ക. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനമായില്ല. ഇതിനായി സർക്കാർ അനുമതി തേടിയിരിക്കുകയാണ് കെഎസ്ഇബി. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

Read Full Story