സ്വർണ്ണക്കടത്ത്; റമീസിനെ ഏഴു ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

By Web TeamFirst Published Jul 28, 2020, 2:47 PM IST
Highlights

റമീസ് പറഞ്ഞതനുസരിച്ചണ് കള്ളക്കടത്ത് ആസൂത്രണം ചെയ്തതെന്ന് എൻ ഐ എ കോടതിയിൽ പറഞ്ഞു.

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതി റമീസിനെ ഏഴ് ദിവസത്തെ എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. റമീസ് പറഞ്ഞതനുസരിച്ചണ് കള്ളക്കടത്ത് ആസൂത്രണം ചെയ്തതെന്ന് എൻ ഐ എ കോടതിയിൽ പറഞ്ഞു.

റമീസിന്റെ നിർദ്ദേശമനുസരിച്ചാണ് കള്ളക്കടത്ത് ആസൂത്രണം ചെയ്തതെന്ന് നാലാം  പ്രതി സന്ദീപ് മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്ക് വിദേശത്തും ബന്ധങ്ങളുണ്ട്. ലോക്ഡൗൺ കാലത്ത് പരമാവധി കള്ളക്കടത്ത് നടത്തണമെന്നാണ് റമീസ് നൽകിയിരുന്ന നിർദേശമെന്ന് തെളിവ് ലഭിച്ചതായും എൻ ഐ എ കോടതിയെ അറിയിച്ചു. 

നേരത്തെ, സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് കോടതി അഞ്ചു ദിവസത്തേക്ക്  കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഓ​ഗസ്റ്റ് ഒന്നാം തീയതി വരെയാണ് കസ്റ്റഡി കാലാവധി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. കേസിൽ പ്രതികളായ ഹംജത് അലി, സംജു, മുഹമ്മദ്‌ അൻവർ, ജിപ്സൽ,  മുഹമ്മദ്‌ അബ്ദു ഷമീം  എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി.

അഞ്ചു ദിവസത്തെ കസ്റ്റഡി ആവശ്യം ഇല്ലെന്നു സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എൻഐഎ കസ്റ്റഡിയിലിരിക്കെ ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അതുകൊണ്ട് ദിവസങ്ങളുടെ എണ്ണം കുറയ്ക്കണം. യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നതിനാൽ അവരുടെ ആവശ്യ പ്രകാരം ആണ് ബാഗ് വിട്ടു കൊടുക്കാൻ ആവശ്യപ്പെട്ടത് എന്നും അഭിഭാഷകൻ വാദിച്ചു.എന്നാൽ, ഈ വാദങ്ങളെല്ലാം തള്ളിയ കോടതി കസ്റ്റംസിന്റെ ആവശ്യം പരി​ഗണിക്കുകയായിരുന്നു. 
 

Read Also: സ്വർണ്ണക്കടത്ത് കേസ്; ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ ജാമ്യമില്ലാ വാറണ്ട്...

 

click me!