സ്വർണക്കടത്തുകേസ്: സ്വപ്നയെയും സന്ദീപിനെയും എൻഐഎ കോടതിയിൽ ഹാജരാക്കും, ജാമ്യഹർജിയും ഇന്ന് പരിഗണിക്കും

Published : Jul 24, 2020, 06:15 AM IST
സ്വർണക്കടത്തുകേസ്: സ്വപ്നയെയും സന്ദീപിനെയും എൻഐഎ  കോടതിയിൽ ഹാജരാക്കും, ജാമ്യഹർജിയും ഇന്ന് പരിഗണിക്കും

Synopsis

ഇരു പ്രതികളും സമർപ്പിച്ച ജാമ്യഹർജിയും എൻഐഎ കോടതി പരിഗണിക്കും. കേസിൽ നേരത്തെ അറസ്റ്റിലായ മറ്റ് നാലു പ്രതികളുടെ ജാമ്യാപേക്ഷയും സാന്പത്തിക കുറ്റകൃത്യങ്ങൾക്കായുളള കോടതി പരിഗണിക്കുന്നുണ്ട്. 

തിരുവനന്തപുരം: വിമാനത്താവള കളളക്കടത്തുകേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കൊച്ചിയിലെ എൻഐ എ കോടതിയിൽ ഇന്ന് ഹാജരാക്കും. പത്തുദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് നടപടി. ഇവരെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് കസ്റ്റംസും അപേക്ഷ നൽകിയിട്ടുണ്ട്. ഇരു പ്രതികളും സമർപ്പിച്ച ജാമ്യഹർജിയും എൻഐഎ കോടതി പരിഗണിക്കും. കേസിൽ നേരത്തെ അറസ്റ്റിലായ മറ്റ് നാലു പ്രതികളുടെ ജാമ്യാപേക്ഷയും സാന്പത്തിക കുറ്റകൃത്യങ്ങൾക്കായുളള കോടതി പരിഗണിക്കുന്നുണ്ട്. 

അതേ സമയം സ്വപ്നക്കും സുഹൃത്തുക്കള്‍ക്കും സ്വർണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ഒരു വിവരവും തനിക്കുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ എൻഐഎയ്ക്ക് മൊഴി നൽകി. സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്. സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസ്സിനെ കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ദേശീയ അന്വേഷണ ഏജൻസിക്ക് ശിവശങ്കർ മൊഴി നൽകിയെന്നാണ് സൂചന.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി പ്രതിയായ കേസ്: ഇന്ന് കോടതിയിൽ ഹാജരാക്കും, സാമ്പത്തിക തട്ടിപ്പിൽ മുഖ്യ കണ്ണികളിൽ ഒരാളെന്ന് ക്രൈംബ്രാഞ്ച്
രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും