സ്വർണക്കടത്ത്: കസ്റ്റംസ് ഓഫീസുകൾക്കും അസിസ്റ്റന്റ് കമ്മീഷണർക്കും സിഐഎസ്എഫ് സുരക്ഷ

Published : Jul 11, 2020, 10:55 PM IST
സ്വർണക്കടത്ത്: കസ്റ്റംസ് ഓഫീസുകൾക്കും അസിസ്റ്റന്റ് കമ്മീഷണർക്കും സിഐഎസ്എഫ് സുരക്ഷ

Synopsis

സിഐഎസ്എഫിനാണ് സുരക്ഷാ ചുമതല. ഇവർ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ എത്തി ചുമതലയേറ്റു. സ്വർണ്ണം കണ്ടെത്തിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ രാമമൂർത്തിക്കും സിഐഎസ്എഫ് സുരക്ഷ ഏർപ്പെടുത്തി

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെ ബെംഗലൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെ കസ്റ്റംസ് ഓഫീസിന്റെ സുരക്ഷ വർധിപ്പിച്ചു. സിഐഎസ്എഫിനാണ് സുരക്ഷാ ചുമതല. ഇവർ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ എത്തി ചുമതലയേറ്റു. സ്വർണ്ണം കണ്ടെത്തിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ രാമമൂർത്തിക്കും സിഐഎസ്എഫ് സുരക്ഷ ഏർപ്പെടുത്തി.

ഇന്ന് ബെംഗലൂരുവിലെ കൊറമംഗലയിലുള്ള ഫ്ലാറ്റിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരത്ത് സന്ദീപിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ, സഹോദരന്റെ ഫോണിലേക്ക് കോൾ വന്നിരുന്നു. സന്ദീപാണ് വിളിച്ചത്. അഭിഭാഷകന്റെ അടുത്തേക്ക് പോകാനായിരുന്നു നിർദ്ദേശം. ഇതാണ് പ്രതികളെ കണ്ടെത്തുന്നതിൽ നിർണ്ണായകമായത്.

കസ്റ്റംസ് ഇക്കാര്യം എൻഐഎയെ അറിയിച്ചു. കേരള പൊലീസിന്റെ സഹായവും തേടി. കേരളത്തിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൈദരാബാദിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. അവസാന ഘട്ടത്തിൽ കർണ്ണാടക പൊലീസിന്റെ സഹായവും തേടിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേസ് പിൻവലിച്ചാൽ പണവും സമ്മാനവും'; കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദം
പട്ടികജാതി വിദ്യാർത്ഥികൾക്കായി 'പഠനമുറി'; ആയിരം പഠനമുറികൾ യാഥാർത്ഥ്യമാകുന്നു, പദ്ധതിയുടെ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി