കോളിങ് ബെല്‍ അടിച്ചു, വീട്ടിൽ ആളില്ലെന്ന് ഉറപ്പാക്കി; പട്ടാപ്പകൽ വീട്ടിൽ കയറി 12 പവൻ മോഷ്ടിച്ചു

Published : Mar 16, 2026, 05:15 PM IST
gold theft at house in keralapuram suspect caught on cctv

Synopsis

കേരളപുരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി 12 പവന്‍റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി. കേരളപുരം സ്വദേശി വിജിത്തിന്‍റെ വീട്ടിലായിരുന്നു മോഷണം

കൊല്ലം: കേരളപുരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി 12 പവന്‍റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി. കേരളപുരം സ്വദേശി വിജിത്തിന്‍റെ വീട്ടിലായിരുന്നു മോഷണം. ഇക്കഴിഞ്ഞ 12ന് ഉച്ചയ്ക്ക് 11.45നാണു മോഷണം നടന്നത്. വിജിത്തിന്‍റെ പ്രായമായ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിലെ കോളിങ് ബെൽ അടിച്ച് മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വീട്ടിനുള്ളിൽ കടന്ന് സ്വർണം കവർന്നത്. വീട്ടിലും റോഡിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിൽ നിന്നും മോഷ്ടാവിന്‍റെ ദൃശ്യം ലഭിച്ചിട്ടുണ്ട്.

കൊട്ടാരക്കരയിൽ നിന്നുള്ള കെഎസ്ആർടിസി ബസിൽ കയറി കേരളപുരം ജംഗ്ഷനിൽ വന്നിറങ്ങിയ യുവാവ് വീട്ടിലേക്ക് വരുന്നതും വീട്ടിൽ കയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തിരിച്ച് ബസ് സ്റ്റോപ്പിൽ എത്തി കുണ്ടറ ഭാഗത്തേക്കുള്ള സ്വകാര്യ ബസിൽ കയറിപ്പോകുന്നതും നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല യുവതി പ്രവേശനം; ദേവസ്വം ബോർഡിന്‍റെ അപ്രതീക്ഷിത നീക്കം, നിലപാടിനൊപ്പം സീനിയർ അഭിഭാഷകനെയും മാറ്റി ദേവസ്വം ബോർഡ്
'നാശം ഇവിടെ തുടങ്ങുന്നു, വർഗീയവാദിയെ പരാജയപ്പെടുത്തേണ്ടത് നല്ലവരായ ജനങ്ങൾ', കെഎം ഷാജിക്കെതിരെ പോസ്റ്റര്‍