വീട്ടുകാര്‍ തീര്‍ത്ഥാടനത്തിൽ, 60 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്ന് മോഷ്ടാക്കൾ 

Published : Jun 23, 2023, 06:15 PM IST
വീട്ടുകാര്‍ തീര്‍ത്ഥാടനത്തിൽ, 60 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്ന് മോഷ്ടാക്കൾ 

Synopsis

വീട് കുത്തി തുറന്ന് 60 പവര്‍ സ്വര്‍ണ്ണാഭരണങ്ങളും ഒന്നേകാല്‍ ലക്ഷം രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. വീട്ടുകാര്‍ തീര്‍ത്ഥാടനത്തിന് പോയ സമയത്തായിരുന്നു മോഷണം നടന്നത്. 

കാസർകോട് : മഞ്ചേശ്വരത്ത് വീട് കുത്തി തുറന്ന് 60 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. മഞ്ചേശ്വരം രാഗം ജംഗ്ഷനിലെ ഹമീദ് തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. വീട് കുത്തി തുറന്ന് 60 പവര്‍ സ്വര്‍ണ്ണാഭരണങ്ങളും ഒന്നേകാല്‍ ലക്ഷം രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. വീട്ടുകാര്‍ തീര്‍ത്ഥാടനത്തിന് പോയ സമയത്തായിരുന്നു മോഷണം നടന്നത്. 

കുടുംബം ഒരാഴ്ചത്തെ തീര്‍ത്ഥ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. അടുക്കള വാതില്‍ കുത്തിപ്പൊളിച്ചാണ് കള്ളന്മാര്‍ അകത്ത് കയറിയത്. ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണവും പണവുമാണ് നഷ്ടപ്പെട്ടത്. വീട്ടിനകം വാരി വലിച്ചിട്ട നിലയിലാണ്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

read more വ്യാജ സർട്ടിഫിക്കറ്റ് വിദ്യയുടെ മൊബൈൽ ഫോണിലുണ്ടെന്ന് സൂചന, മെയിലുകൾ ഡിലീറ്റ് ചെയ്ത നിലയിൽ

അതേ സമയം, കുമ്പള നാരായണമംഗലം ചീര്‍മകാവ് ക്ഷേത്രത്തില്‍ നിന്ന് വെള്ളിയില്‍ തീര്‍ത്ത പ്രഭാവലയവും സ്വര്‍ണ്ണത്തില്‍ തീര്‍ത്ത കീര്‍ത്തി മുഖവും അടക്കമുള്ളയവാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. പിന്നീട് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ ഇവയെല്ലാം കണ്ടെത്തിയത്. ശ്രീകോവിലിന് അകത്ത് ഇവ ഉപേക്ഷിച്ച നിലയിലായിരുന്നു. ആളനക്കം കേട്ട് ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. ക്ഷേത്രത്തിന്‍റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ കള്ളന്മാർ ശ്രീകോവിലും കുത്തിത്തുറന്നു. രാവിലെ പൂജാരി നട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. 

Read More മലപ്പുറത്തെ ചോദ്യ പേപ്പർ മോഷണം: നഷ്ടപരിഹാരം ലക്ഷങ്ങൾ, പ്രിൻസിപ്പാളും അധ്യാപകരും നൽകണം!

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി