മഹാത്യാഗത്തിന്‍റെ സ്മരണകൾ പുതുക്കി ഇന്ന് ദു:ഖവെള്ളി

By Web TeamFirst Published Apr 19, 2019, 7:21 AM IST
Highlights

സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക പ്രാർത്ഥനകൾ നടക്കും. തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ കുരിശിന്‍റെ വഴി നടക്കും. 

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദു:ഖവെള്ളിയാഴ്ച ആചരിക്കുന്നു. ക്രിസ്തുവിന്‍റെ കാൽവരി യാത്രയും പീഡാനുഭവവും കുരിശുമരണവും ഓർമ്മിച്ചാണ് ലോകമെങ്ങുമുള്ള ക്രൈസ്തവർ ദു:ഖവെള്ളി ആചരിക്കുന്നത്. വേർതിരിവിന്‍റെ മതിലുകൾ പിശാചിന്‍റെ സൃഷ്ടിയാണെന്ന് കര്‍ദ്ദിനാള്‍ മാർക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. 

സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക പ്രാർത്ഥനകൾ ഉണ്ടാകും. തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ കുരിശിന്‍റെ വഴി നടക്കും. സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിൽ ഇന്ന് വിശ്വാസികൾ മല ചവിട്ടും. മറ്റന്നാളാണ് ആണ് ഈസ്റ്റർ.

അശാന്തി സൃഷ്ടിക്കുക പിശാചിന്‍റെ ജോലിയാണാണെന്നും മതത്തിന്‍റെയും സമുദായത്തിന്‍റെയും പേരിൽ വേർതിരിവ് സൃഷ്ടിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ മാർക്ലീമിസ് കാതോലിക്ക ബാവ തിരുവനന്തപുരത്ത് പറഞ്ഞു. ആരവ ഗാനങ്ങൾക്കിടയിൽ സങ്കീർത്തന ഗീതങ്ങൾ നിലച്ചുപോകരുതെന്നും കർദ്ദിൻ മാർക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.

click me!