
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നിയന്ത്രിക്കുന്ന വിഷൻ 2031 പരിപാടിക്ക് മൂന്നു കോടി 30 ലക്ഷം രൂപ വകയിരുത്തി സർക്കാർ. മുഖ്യമന്ത്രിക്ക് കീഴിലുള്ള പ്ലാനിംഗ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പാണ് തുക വകയിരുത്തി ഉത്തരവിറക്കിയത്. ഈമാസം 15 മുതൽ 17 വരെ തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വിദേശത്ത് നിന്ന് അതിഥികളെ എത്തിക്കാൻ വിമാന യാത്രാ ചെലവിനത്തിലെ വകയിരുത്തൽ 1.33 കോടി രൂപയാണ്. ഉദ്ഘാടന ചടങ്ങിനും സ്റ്റേജ് കെട്ടാനും ചെലവ് 70 ലക്ഷം രൂപ. ഭക്ഷണ ചെലവിനത്തിൽ 45 ലക്ഷവും താമസ സൗകര്യങ്ങൾക്കായി 13.52 ലക്ഷവും അനുവദിച്ചിട്ടുണ്ട്. സമാപന സമ്മേളനത്തിന് 30 ലക്ഷം രൂപയാണ് ചെലവ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ചെലവ് ചുരുക്കലടക്കം നിലനിൽക്കെയാണ് വിഷൻ 2031നുള്ള വകയിരുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam