കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സ‍ർക്കാർ

Published : Nov 24, 2026, 01:44 PM IST
AIR QUALITY BOARD

Synopsis

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സ‍ർക്കാർ. വായുഗുണനിലവാരം വിലയിരുത്താനും മലിനീകരണം നിയന്ത്രിക്കാൻ നടപടികൾ നിർദേശിക്കാനുമാണ് സമിതി.

തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സ‍ർക്കാർ. വായുഗുണനിലവാരം വിലയിരുത്താനും മലിനീകരണം നിയന്ത്രിക്കാൻ നടപടികൾ നിർദേശിക്കാനുമാണ് സമിതി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോ‍ർഡ് ചെയർപേഴ്സൺ കൺവീനറായ സമിതിയിൽ ദില്ലിയിലെ എനർജി ആന്‍റ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയ‍ർ ഫെലോ സുരേഷ് രാമസുബ്രഹ്മണ്യ അയ്യർ, കോഴിക്കോട് എൻഐടിയിലെ ഡോ.ജോർജ് കെ വർഗീസ് എന്നിവർ അംഗങ്ങളാണ്. അഞ്ച് വർഷത്തിനിടെ ഇരുനഗരങ്ങളിലെയും വായുഗുണനിലവാരത്തിലെ മാറ്റങ്ങൾ, കാരണങ്ങൾ, ഉറവിടം എന്നിവ സമിതി പരിശോധിക്കും. തത്സമയ എക്യുഐ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ ആശയവിനിമയ സംവിധാനവും ശുപാർശ ചെയ്യും. രണ്ടാഴ്ചക്കുളളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുൻ ചീഫ് സെക്രട്ടറി ഡോ വി വേണു സംസ്ഥാനപരിസ്ഥിതി ആഘാത നി‍‍ർണയ അതോറിറ്റിയുടെ ചെയ‍ർമാൻ
സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്; ഗ്ലോബൽ ഡിജിറ്റൽ ഇൻവെസ്റ്റ്മെ‍ന്‍റ് സമ്മിറ്റിൽ നിന്ന് പിന്മാറി മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും