വിവിഐപികൾക്കും വേദിയിൽ ഇരിപ്പിടം വേണം; വിജയ് മോഡൽ സത്യപ്രതിജ്ഞക്ക് ലോക്ഭവനോട് അനുമതി തേടി

Published : May 18, 2026, 06:54 AM IST
stadium

Synopsis

വിവിഐപികൾക്കും വേദിയിൽ ഇരിപ്പിടം വേണമെന്ന് സർക്കാർ. ഇക്കാര്യം ലോക്ഭവനോട് ആവശ്യപ്പെട്ടു. വിജയ് മോഡൽ സത്യപ്രതിജ്ഞക്കായാണ് അനുമതി തേടിയത്.

തിരുവനന്തപുരം: വിവിഐപികൾക്കും വേദിയിൽ ഇരിപ്പിടം വേണമെന്ന് സർക്കാർ. ഇക്കാര്യം ലോക്ഭവനോട് ആവശ്യപ്പെട്ടു. വിജയ് മോഡൽ സത്യപ്രതിജ്ഞക്കായാണ് അനുമതി തേടിയത്. ഗവർണ്ണറും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം വേദിയിൽ മതി എന്നായിരുന്നു ലോക് ഭവൻ നിർദേശം. ഇന്നലെയാണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.

വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്നാണ് ലോക്ഭവൻ നിർദേശം. ലോക്സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർദേശം നൽകിയത്. തമിഴ്നാട്ടിൽ എതിർപ്പ് അറിയിച്ചുവെങ്കിലും വിജയിയുടെ സത്യപ്രതിജഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു. വേദിയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് ഗവർണറാണെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും; സർക്കാർ ക്ഷണം സ്വീകരിച്ച് ഓർത്തഡോക്സ് സഭ
ഉമ്മൻചാണ്ടി കണ്ടെത്തിയ യുവനേതാവ്, 48ാം വയസ്സിൽ മന്ത്രിസ്ഥാനം; ഇന്ന് പി സി വിഷ്ണുനാഥ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും