യുപിഎസ്‍സി പട്ടികക്ക് പുറത്ത് നിന്നുള്ള ആളെ ഡിജിപിയാക്കില്ല; നിയമയുദ്ധത്തിന് കാരണമാകുമെന്ന് വിലയിരുത്തൽ, നീക്കം ഉപേക്ഷിച്ച് സർക്കാർ

Published : Jun 29, 2025, 06:34 AM IST
dgp

Synopsis

പൊലീസ് മേധാവി നിയമനത്തിന് നിധിൻ അഗര്‍വാള്‍, റാവഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നീ ഡിജിപിമാരുടെ ചുരുക്കപ്പട്ടിയാണ് യുപിഎസ്സി തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്.

തിരുവനന്തപുരം: യുപിഎസ്‍സി കൈമാറിയ പട്ടികക്ക് പുറത്ത് നിന്നുള്ള ആളെ ഡിജിപിയാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കുന്നു. ഇൻചാർജ് ഡിജിപി നിയമനം നിയമയുദ്ധത്തിന് കാരണമാകുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൻ. യുപിഎസ്‍സി തീരുമാനിച്ച ചുരുക്കപട്ടികയിൽ നിന്നും ഒരാളെ നാളെ രാവിലെ ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും.

പൊലീസ് മേധാവി നിയമനത്തിന് നിധിൻ അഗര്‍വാള്‍, റാവഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നീ ഡിജിപിമാരുടെ ചുരുക്കപ്പട്ടിയാണ് യുപിഎസ്സി തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്. എന്നാൽ യുപിഎസ്‍സി നൽകിയ മൂന്നു പേരുടെ ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥന് പൊലീസ് മേധാവിയുടെ ചുമതല നൽകാമോയെന്നതിൽ സർക്കാർ ഇന്നലെ നിയമോപദേശം തേടിയിരുന്നു. എജിയോടും സുപ്രീം കോടതിയിലെ അഭിഭാഷകരോടുമാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. പട്ടികയ്ക്ക് പുറത്തുള്ള ഒരു ഉദ്യോഗസ്ഥനെ പൊലീസ് മേധാവി സ്ഥാനത്ത് ഇന്‍ ചാര്‍ജ്ജായി കൊണ്ടുവരാനായിരുന്നു സർക്കാർ ശ്രമം. അങ്ങനെയെങ്കിൽ മനോജ് എബ്രഹാമിനോ എംആര്‍ അജിത്കുമാറിനോ ആയിരിക്കും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും