വന്യജീവി ആക്രമണം: കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഉള്ള ധനസഹായം കൂട്ടി; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

Published : Mar 13, 2026, 08:16 PM IST
Kerala Cabinet Meet

Synopsis

വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഉള്ള സർക്കാർ ധനസഹായം 14 ലക്ഷമായി ഉയര്‍ത്തി. 10 ലക്ഷം വനം വകുപ്പും 4 ലക്ഷം രൂപ ദുരന്ത നിവാരണ നിധിയിൽ നിന്നുമാണ് നൽകുന്നത്.

തിരുവനന്തപുരം: വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഉള്ള സർക്കാർ ധനസഹായം ഉയർത്തി. 14 ലക്ഷം രൂപയായാണ് ഉയർത്തിയത്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവിൽ 10 ലക്ഷം രൂപയായിരുന്നു വന്യമൃ​ഗാക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നൽകിയിരുന്ന സർക്കാർ ധനസഹായം. 10 ലക്ഷം വനം വകുപ്പും 4 ലക്ഷം രൂപ ദുരന്ത നിവാരണ നിധിയിൽ നിന്നുമാണ് നൽകുന്നത്.

അതേസമയം, ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയില്‍ നിര്‍മാണ നിരോധനം നീക്കി. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി. നാളെയും മന്ത്രിസഭ യോഗം നടക്കും. നാളെ 7 മണിക്കാണ് വീണ്ടും യോഗം ചേരുന്നത്. സിനിമ നയത്തിനും മന്ത്രിസഭ യോഗം അംഗീകാരം നൽകി. ലിംഗ നീതി, ആഭ്യന്തര പരാതി പരിഹാര സംവിധാനം, തൊഴിൽ നിയമ പ്രകാരമുള്ള വേതനം അടക്കം ഉറപ്പാക്കുന്നതാണ് സിനിമ നയം. അടുത്ത നിയമസഭയിലായിരിക്കും നയം പരിഗണിക്കുക.തെരുവോരത്ത് കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജിനും മന്ത്രിസഭ യോ​ഗത്തിൽ അംഗീകാരമായി. ഇന്നത്തെ മന്ത്രിസഭാ തീരുമാനങ്ങൾ നാളെത്തന്നെ ഉത്തരവായി ഇറങ്ങണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. വകുപ്പ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാർക്ക് നിർദ്ദേശം കൈമാറി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല ആടിയ നെയ്യ് ക്രമക്കേട്: കണക്കുകളിൽ 25,52,000 രൂപയുടെ വ്യത്യാസം; കണ്ടെത്തിയത് സംസ്ഥാന ഓഡിറ്റ് വിഭാഗം
തൃശൂരില്‍ സിപിഎം മുൻ പ്രാദേശിക നേതാക്കൾ ബിജെപിയിൽ