പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട നന്ദകുമാര്‍ നിലവില്‍ ജയിലിലാണ്. 20 വര്‍ഷത്തേക്കാണ് കോടതി ശിക്ഷിച്ചത്.
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ കൊലക്കേസ് പ്രതിയെ ബാലസംഘം കണ്‍വീനറായി തെരഞ്ഞെടുത്തു. ബി എം എസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ടി സി വി നന്ദകുമാറിനാണ് ബാലസംഘത്തിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്. പയ്യന്നൂര്‍ വെള്ളൂര്‍ വെസ്റ്റ് വില്ലേജ് കമ്മറ്റിയുടെ ചുമതലയാണ് നന്ദകുമാറിന് നല്‍കിയത്. പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട നന്ദകുമാര്‍ നിലവില്‍ ജയിലിലാണ്. 20 വര്‍ഷത്തേക്കാണ് കോടതി ശിക്ഷിച്ചത്.



