
തിരുവനന്തപുരം: വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഷവർമ വിൽപന നടത്തുന്നത് തടയാന്‍ സംസ്ഥാന സർക്കാർ മാർഗനിർദേശം പുറത്തിറക്കി. ലൈസൻസില്ലാതെ ഷവർമ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയോ 6 മാസം വരെ തടവോ ശിക്ഷ ലഭിക്കും. വൃത്തി ഹീനമായ സാഹചര്യത്തിൽ പാചകം ചെയ്യരുതെന്നും ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഷവർമയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി. ഷവർമയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നീക്കം.
ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
ഷവര്‍മ്മയാണോ അപകടകാരി?
ഷവര്‍മ്മയില്‍ നിന്നുണ്ടാകുന്ന ഭക്ഷ്യവിഷബാധ അധികവും പഴകിയ മയൊണൈസ് ഉപയോഗിക്കുന്നത് മൂലമുള്ളതാണെന്നാണ് നിലവിലുള്ള വിലയിരുത്തല്‍. സമയം കഴിഞ്ഞ മയൊണൈസ് ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ മയൊണൈസ് മാത്രമല്ല, പഴകിയ ഇറച്ചിയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം.
വൃത്തിയായും, ഗുണമേന്മയോടെയും തയ്യാറാക്കുകയാണെങ്കില്‍ ഷവര്‍മ്മ ഒരിക്കലും അപകടകാരിയായ വിഭവമല്ല. അത്തരം നിഗമനങ്ങളിലേക്ക് എത്തേണ്ട കാര്യമില്ല. എന്നാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നത് വസ്തുതയാണ്. അത് ഈ സംഭവങ്ങളില്‍ നിന്ന് തന്നെ വ്യക്തമാകുന്നതാണ്.
ശ്രദ്ധിക്കേണ്ടത്...
ഗുണമേന്മയുള്ള ഭക്ഷണം നല്‍കുന്ന, വിശ്വാസ്യതയുള്ള ഹോട്ടലുകളെ മാത്രം ആശ്രയിക്കുക. അതോടൊപ്പം തന്നെ ഷവര്‍മ്മ പോലുള്ള വിഭവങ്ങള്‍ വാങ്ങിയ ശേഷം അധികം വൈകാതെ തന്നെ കഴിക്കുക. ഭക്ഷണം കഴിക്കാനായി തെരഞ്ഞെടുക്കുന്ന ഹോട്ടലുകളിലെ ശുചിത്വം ഉറപ്പാക്കുന്നതും നല്ലതാണ്.
ഇനി ഭക്ഷ്യവിഷബാധയുണ്ടായാല്‍ തന്നെ അത് സമയത്തിന് തിരിച്ചറിയുകയും വേണം. നിസാരമായ വയറുവേദനയില്‍ തുടങ്ങി, ഇടവേളകളില്ലാതെ ഛര്‍ദ്ദി, വയറിളക്കം, തലകറക്കം, ക്ഷീണം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഭക്ഷ്യവിഷബാധ മൂലമുണ്ടാകാം. ഭക്ഷ്യവിഷബാധയിലേക്ക് വിരല്‍ചൂണ്ടുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ഒട്ടും വൈകാതെ തന്നെ ആശുപത്രിയിലെത്തി വേണ്ട ചികിത്സ തേടുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam