
കൽപ്പറ്റ :വയനാട് മെഡിക്കൽ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ്.മാനന്തവാടി അമ്പുകുത്തിയിൽ വനം വകുപ്പിൻ്റെ കൈവശമുള്ള 28 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പകരം വനവൽക്കരണത്തിന് വേണ്ടി ബത്തേരി താലൂക്കിൽ വനംവകുപ്പിന് ഭൂമി നൽകി. മെഡിക്കൽ കോളേജിൻ്റെ അക്കാദമിക്ക് ബ്ലോക്കും അനുബന്ധ സൗകര്യങ്ങളും പുതിയ ഭൂമിയിൽ നിർമ്മിക്കും. വനംവകുപ്പിന്റെ കൈവശമുള്ള നിക്ഷിപ്തവനഭൂമി ഏറ്റെടുക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam