ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Web Desk   | Asianet News
Published : Sep 23, 2020, 09:16 AM ISTUpdated : Sep 23, 2020, 09:34 AM IST
ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട്;  വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Synopsis

 ക്രമക്കേടുകളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനാണ് നിർദേശം. ഇതു സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് ആഭ്യന്തര സെക്രട്ടറി കത്ത് നൽകി. 

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ക്രമക്കേടുകളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനാണ് നിർദേശം. ഇതു സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് ആഭ്യന്തര സെക്രട്ടറി കത്ത് നൽകി. ലൈഫ് മിഷനിൽ സംസ്ഥാന സർക്കാരിന്റെ ആദ്യ അന്വേഷണമാണിത്.

ലൈഫ് മിഷൻ ക്രമക്കേടിനെക്കുറിച്ച് വിവാദം ഉയർന്നു തുടങ്ങിയിട്ട് മാസങ്ങളായി. പദ്ധതി സംബന്ധിച്ച ധാരണാപത്രം, വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷനേതാവിനോ മാധ്യമങ്ങൾക്കോ വെളിപ്പെടുത്താൻ സർക്കാർ തയ്യാറായിരുന്നില്ല. എല്ലാം പരിശോധിക്കുകയാണെന്ന് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നത്. ആരോപണങ്ങളും വിവാദങ്ങളും ശക്തമായ സാഹചര്യത്തിലാണ് സർക്കാർ ഇപ്പോൾ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റുമായുള്ള ഇടപാടുകൾ, യുഎഇ കോൺസുലേറ്റുമായി ധാരണാപത്രത്തിൽ നേരിട്ട് ഒപ്പുവച്ച നടപടികൾ, പദ്ധതിയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്ന വെളിപ്പെടുത്തലുകൾ എന്നിവയെല്ലാം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍