
ഇടുക്കി: തേക്കടിയിൽ വിനോദസഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ബോട്ടിംഗ് , ഓൺലൈൻ ബുക്കിങിലൂടെ മാത്രം മതിയെന്നതടക്കമുള്ള പുതിയ തീരുമാനങ്ങൾ ടൂറിസം മേഖലയെ ബാധിക്കുമെന്നാണ് വ്യാപാരികൾ അടക്കമുള്ളവരുടെ പരാതി.
തേക്കടിക്ക് ഉൾക്കൊള്ളാവുന്നതിൽ അധികം വിനോദ സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ടൂറിസം യോഗത്തിൽ തീരുമാനമായത്. പെരിയാർ വന്യജീവി സങ്കേതത്തിൽ ഉൾപ്പെടുന്ന തേക്കടിയിൽ സഞ്ചാരികളുടെ ആധിക്യം വലിയ രീതിയിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നാണ് വനംമന്ത്രി യോഗത്തിൽ വാദിച്ചത്.
ബോട്ടിംഗ് അടക്കമുള്ള മുഴുവൻ ടൂറിസം പരിപാടികളും ഓൺ ലൈൻ സംവിധാനത്തിലാക്കിയാൽ ആളെ കുറക്കാം എന്ന തീരുമാനത്തിലുമെത്തി. എന്നാൽ പഴയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനമെന്നാണ് വ്യാപാരികൾ പറയുന്നത്. സര്‍ക്കാര്‍ തീരുമാനം പ്രളയത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ടൂറിസം മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും വ്യാപരികൾ പറയുന്നു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ വലിയ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാനാണ് തേക്കടി സംരക്ഷണസമിതിയുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam