മെസിയുടെ പേരിലെ തട്ടിപ്പ്: എസ്ഐടി രൂപീകരിക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ

Published : Sep 03, 2026, 08:27 AM IST
Messi Fraud SIT Probe

Synopsis

മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ നിയമോപദേശം തേടി സർക്കാർ. എസ്ഐടി രൂപീകരിക്കുന്നതിൽ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം ആണ് തേടിയത്. ഉപദേശം കിട്ടിയ ശേഷം എസ്ഐടി രൂപീകരിച്ച് ഉത്തരവ് ഇറങ്ങും.

തിരുവനന്തപുരം: മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ എസ്ഐടി രൂപീകരിക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം ആണ് തേടിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ എസ്ഐടി രൂപീകരിച്ചു മുന്നോട്ടുപോകാൻ കഴിയുമോ എന്നതിലടക്കമാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ച ശേഷം എസ്ഐടി രൂപീകരിച്ച് ഉത്തരവ് ഇറങ്ങും.

ഇന്നലെ തന്നെ എസ്ഐടി രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല. സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ശുപാർശ നൽകിയിരുന്നു. മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി സ്പോൺസറെ സുതാര്യമല്ലാതെ തിരഞ്ഞെടുത്തത് മുതലുള്ള മുഴുവൻ ക്രമക്കേടുകളും അന്വേഷിക്കാനാണ് നിർദേശം.

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന എസ്ഐടിക്കാകും സർക്കാർ രൂപം നൽകുക. അതേസമയം നികുതി വെട്ടിപ്പ് അന്വേഷിച്ച ജിഎസ്ടി പ്രത്യേക സംഘത്തിൻ്റെ അന്തിമ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറും. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയും ഫണ്ടിന്റെ സ്രോതസ്സിലെ അവ്യക്തതകളും ചൂണ്ടിക്കാട്ടിയാകും റിപ്പോർട്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായിയുടെ കണ്ണൂർ പ്രസംഗങ്ങളിൽ സിപിഎമ്മിൽ കടുത്ത അതൃപ്തി; തോമസ് ഐസക്കിന്‍റെ പ്രതികരണം തുറന്ന ചർച്ചയ്ക്കുള്ള ആഹ്വാനമെന്ന് വിലയിരുത്തൽ
ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തി റാണി ലക്ഷ്മി, ഭർത്താവിന് ഓണസമ്മാനം നൽകിയത് ടോറസ് ലോറി; തട്ടിപ്പിൻ്റെ വ്യാപ്തി കൂടുന്നു