ശബരിമല വിഷയത്തിലെ സർക്കാർ നിലപാട് ശരി: മന്ത്രി ഇപി ജയരാജൻ

Published : Aug 26, 2019, 08:19 PM ISTUpdated : Aug 26, 2019, 08:24 PM IST
ശബരിമല വിഷയത്തിലെ സർക്കാർ നിലപാട് ശരി: മന്ത്രി ഇപി ജയരാജൻ

Synopsis

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ വിഷയത്തിൽ കോൺഗ്രസിന് പ്രതികരിക്കാനായില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. 

കോഴിക്കോട്: ശബരിമല വിഷയത്തിൽ സർക്കാരിന്റെ നിലപാട് ശരിയാണെന്ന് മന്ത്രി ഇപി ജയരാജൻ. ശബരിമല വിശ്വാസപരമായ വിഷയമല്ല മറിച്ച് നിയമപരമായ വിഷയമാണെന്നും ഇ പി ജയരാജൻ കോഴിക്കോട്ട് പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് ലംഘിക്കാൻ സർക്കാരിനാവില്ല. ശബരിമല വിഷയത്തിൽ ചെയ്യാൻ പാടുള്ള കാര്യങ്ങൾ മാത്രമേ സർക്കാർ ചെയ്തിട്ടുള്ളവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിന്റെ പ്രസക്തി നഷ്ടമായിരിക്കുകയാണ്. അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടക്കുകയാണ്. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ വിഷയത്തിൽ കോൺഗ്രസിന് പ്രതികരിക്കാനായില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പടക്കമുള്ള വിഷയങ്ങൾ പാർട്ടി ചർച്ച ചെയ്തിട്ടില്ല. ഒരു മണ്ഡലത്തിൽ മാത്രം തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട കോടിയേരിയുടെ പ്രസ്താവന ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി