
തിരുവനന്തപുരം: സ്വപ്നാ സുരേഷിന് (Swapna Suresh) സ്പെയ്സ് പാർക്കിലെ (Space Park) ജോലിയിൽ ലഭിച്ച ശമ്പളം തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. സ്വപ്നയുടെ ശമ്പളം തിരികെ നൽകണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടർ കൂപ്പറിന് (PWC) സർക്കാർ കത്ത് നൽകി. ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിന്മേലാണ് നടപടി.
വ്യാജ രേഖ ഉപയോഗിച്ചുള്ള നിയമനത്തിലൂടെ സർക്കാരിന് സംഭവിച്ച നഷ്ടം തിരിച്ചു പിടിക്കണമെന്നായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്. നഷ്ടം സംഭവിച്ച തുക തിരിച്ചു നൽകണമെന്നാണ് പ്രൈസ് വാട്ടർ കൂപ്പറിന് സർക്കാർ നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എം.ശിവശങ്കർ, കെഎസ്ടിഐഎൽ മുൻ എം ഡി ജയശങ്കർ പ്രസാദ്, പ്രൈസ് വാട്ടർ കൂപ്പർ എന്നിവരിൽ നിന്നും തിരിച്ചു പിടിക്കാനായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ ശുപാർശ.
ഐടി വകുപ്പിന് കീഴിലെ സ്പെയ്സ് പാർക്കിലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചത്. കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർ കൂപ്പറാണ് സ്വപ്നയെ തെരഞ്ഞെടുത്തത്. ധനകാര്യ വകുപ്പിന്റെ ശുപാർശയിൽ ഒരു വർഷമായി ഐടി വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. അതേ ഐടി വകുപ്പാണ് ഇപ്പോൾ നോട്ടീസ് നൽകിയത്. ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥരെ ഒഴിവാക്കി പ്രൈസ് വാട്ടർ കൂപ്പറിൽ നിന്ന് മാത്രം നഷ്ടം ഈടാക്കാനാണ് നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam