കേരളാ സർവ്വകലാശാലയിൽ ഭരണ സ്തംഭനാവസ്ഥ, കേരള വിസി ഇന്ന് ഗവർണറെ കണ്ടേക്കും

Published : Jul 14, 2025, 05:55 AM ISTUpdated : Jul 14, 2025, 06:16 AM IST
kerala university

Synopsis

സർവകലാശാലയിൽ പ്രക്ഷോഭം ശക്തിപ്പെട്ടതിനാൽ രണ്ടാഴ്ചയായി മോഹൻ കുന്നുമ്മലിന് യൂണിവേഴ്സിറ്റിയിലേക്ക് എത്താൻ കഴിയുന്നില്ല.

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ ഇന്ന് ഗവർണറെ കണ്ടേക്കും. സർവ്വകലാശാലയിലെ ഭരണ സ്തംഭനാവസ്ഥ അറിയിക്കുന്നതിനാണ് കൂടിക്കാഴ്ച. സർവകലാശാലയിൽ പ്രക്ഷോഭം ശക്തിപ്പെട്ടതിനാൽ രണ്ടാഴ്ചയായി മോഹൻ കുന്നുമ്മലിന് യൂണിവേഴ്സിറ്റിയിലേക്ക് എത്താൻ കഴിയുന്നില്ല. ഇതിനിടെ ഇ-ഫയൽ സംവിധാനം ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് നൽകാൻ അനുമതി തേടി വൈസ് ചാൻസിലർ ഗവർണർക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിട്ടുണ്ട്. അഡ്മിൻ ആക്സസ് തനിക്ക് മാത്രമാക്കണമെന്ന വി സി യുടെ ആവശ്യം സ്വകാര്യ പ്രൊവൈഡർമാർ നിരസിച്ചതിന് പിന്നാലെയാണിത്.

അടിയന്തരഘട്ടത്തിൽ സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിക്കാനുള്ള അവകാശം ഉപയോഗിച്ചാണ് ചാൻസലറുടെ നീക്കങ്ങൾ. ഈ ഫയൽ സംവിധാനം അട്ടിമറിക്കാനാണ് ചാൻസറുടെ നീക്കമെന്നാണ് ഇടത് സിൻഡിക്കേറ്റ് കുറ്റപ്പെടുത്തുന്നത്.

സർവകലാശാലയിൽ തുടർച്ചയായി ഉണ്ടാകുന്ന പ്രക്ഷോഭങ്ങൾ തടയാനും പൊലീസ് സുരക്ഷ ഉറപ്പാക്കാനും ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹർജി ഇന്ന് തന്നെ കോടതിയുടെ മുന്നിലെത്തിക്കാനാണ് നീക്കം. ഇതിനിടെ സിൻഡിക്കേറ്റ് വിളിക്കണമെന്ന കത്ത് തുടർച്ചയായി അവഗണിച്ചാൽ കോടതിയിൽ പോകാൻ ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും ആലോചിക്കുന്നുണ്ട്.

സമരവിലക്ക് ലംഘിക്കുമെന്ന് എസ്എഫ്ഐ

കാലിക്കറ്റ് സർവ്വകലാശാലയിലെ സമരവിലക്ക് ലംഘിക്കുമെന്ന് എസ്എഫ്ഐ. രാവിലെ പത്തരക്ക് പ്രതിഷേധ പ്രകടനം നടത്തും. സർവകലാശാല ക്യാമ്പസിന്റെ 200 മീറ്റർ ചുറ്റളവിൽ സമരമോ ധർണ്ണയോ പ്രകടനമോ പാടില്ലെന്നായിരുന്നു തേഞ്ഞിപ്പലം പൊലീസിന്റെ നോട്ടീസ്. 2012ലെ ഹൈക്കോടതി ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയാണ് സമരവിലക്ക് ഏർപ്പെടുത്തിയത്. സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ പി രവീന്ദ്രൻ കത്തു നൽകിയത് പ്രകാരമാണ് പൊലീസിന്റെ നടപടി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സമര സംഘർഷങ്ങൾക്ക് പിന്നാലെ, എസ്എഫ്ഐ നേതാക്കൾ കൂടിയായ പത്ത് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധം കനക്കുമെനുകൂടി തിരിച്ചറിഞ്ഞാണ്, സമരവിലക്ക് നോട്ടീസ്.  

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്