'അഭിപ്രായം പറയും, ആര്‍ക്കും വിമര്‍ശിക്കാം'; സിപിഎമ്മിന് മറുപടിയുമായി ഗവര്‍ണര്‍

By Web TeamFirst Published Jan 3, 2020, 7:49 PM IST
Highlights

ഭരണഘടനാപരമായി താൻ സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയുമെന്നും ഗവര്‍ണര്‍.

തൃശ്ശൂര്‍:  പൗരത്വ ഭേദഗതിക്കനുകൂലമായ നിലപാട് സ്വീകരിച്ചതിന്‍റെ പേരില്‍ തന്നെ വിമര്‍ശിച്ച സിപിഎമ്മിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാപരമായി താൻ സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയുമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

നിയമസഭയുടെ നടപടിയിൽ താൻ ഇടപെട്ടിട്ടില്ല. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് നിയമസഭ പ്രവർത്തിക്കുന്നത്.  ജനങ്ങളുടെ പണം അനാവശ്യമായി വിനിയോഗിക്കാൻ അനുവദിക്കില്ല. സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ വരുന്നതല്ല പൗരത്വ നിയമം. തന്നെ ആർക്കും വിമർശിക്കാം. പലരും തന്നെ പുറത്തിറക്കില്ലെന്നു വെല്ലുവിളിച്ചു.  എന്നാൽ താൻ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

പൗരത്വഭേദഗതിക്കെതിരെ നിയമസഭ പാസ്സാക്കിയ പ്രമേയം നിയമവിരുദ്ധമാണെന്ന ഗവര്‍ണറുടെ പ്രസ്താവനയാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കളിക്കുകയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വിമര്‍ശിച്ചത്. 

Read Also: 'ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കളിക്കുന്നു'; രൂക്ഷ വിമര്‍ശനവുമായി സിപിഎം

 


 

click me!