പൗരത്വ നിയമ ഭേദഗതി: കേരളം സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്ന് ഗവർണർ

By Web TeamFirst Published Jan 15, 2020, 5:26 PM IST
Highlights

നിയമപരമല്ലാത്തതിനാലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരയുള്ള നിയമസഭ പ്രമേയത്തെ എതിർത്തതെന്ന് ഗവർണർ.

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതിയെ ആർക്കും സമീപിക്കാമെന്നും നിയമ ഭേദഗതിയില്‍ തെറ്റുണ്ടെങ്കിൽ നിയമപരമായി പോകുകയാണ് വേണ്ടതെന്നും ഗവർണർ പറഞ്ഞു. നിയമപരമല്ലാത്തതിനാലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരയുള്ള നിയമസഭ പ്രമേയത്തെ എതിർത്തതെന്നും ഗവർണർ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു ഗവര്‍ണര്‍ അന്ന് പ്രതികരിച്ചത്. അധികാര പരിധിയിൽ പെട്ട കാര്യങ്ങൾക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കേണ്ടതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അതുകൊണ്ടു തന്നെ അപ്രസക്തവുമാണ് പ്രമേയമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. 

Also Read: ഭരണഘടനാ വിരുദ്ധവും അപ്രസക്തവും; പൗരത്വ ഭേദഗതിക്കെതിരായ പ്രമേയത്തിനെതിരെ ഗവര്‍ണര്‍

നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സ്യൂട്ട് ഹർജി നൽകിയത്. നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് കേരളത്തിന്‍റെ ഹര്‍ജിയില്‍ പറയുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. പൗരത്വ ദേദഗതിക്കെതിരെ കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. 

Also Read: 'പൗരത്വ നിയമം വിവേചനപരം, ഭരണഘടനാവിരുദ്ധം' ; ഹർജിയുമായി കേരളം സുപ്രീംകോടതിയിൽ

click me!