Asianet News MalayalamAsianet News Malayalam

ഭരണഘടനാ വിരുദ്ധവും അപ്രസക്തവും; പൗരത്വ ഭേദഗതിക്കെതിരായ പ്രമേയത്തിനെതിരെ ഗവര്‍ണര്‍

നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അതുകൊണ്ടു തന്നെ അപ്രസക്തവുമാണ് പൗരത്വ ഭേദഗതിക്കെതിരായ പ്രമേയമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ 

governor arif mohammad khan against anti caa resolution kerala niyamasabha
Author
Trivandrum, First Published Jan 2, 2020, 11:08 AM IST

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പ്രമേയം പാസാക്കാൻ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അധികാര പരിധിയിൽ പെട്ട കാര്യങ്ങൾക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കേണ്ടതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അതുകൊണ്ടു തന്നെ അപ്രസക്തവുമാണ് പ്രമേയമെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു. 

കേന്ദ്രം പാസാക്കിയ നിയമത്തിൽ സംസ്‌ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല. ഇത് കേന്ദ്രത്തിന്‍റെ അധികാര പരിധിയിലുള്ള കാര്യമാണ്. കേരളത്തെ നിയമം ഒരു തരത്തിലും ബാധിക്കില്ല. കേരളത്തിൽ അനധികൃത കുടിയേറ്റക്കാരില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. 

തുടര്‍ന്ന് വായിക്കാം: 'എന്തുകൊണ്ട് പൗരത്വ പ്രമേയത്തെ എതിർത്ത് കൈ പൊക്കിയില്ല', വിശദീകരിച്ച് ഒ രാജഗോപാൽ...

ചരിത്ര കോൺഗ്രസിനിടെയുണ്ടായ പ്രതിഷേധം പൊലീസിന്‍റെ അധികാര പരിധിയിൽ വരുന്ന കാര്യമല്ലെന്നും ഗവര്‍ണര്‍ വിശദമാക്കി, സര്‍വകലാശാലയാണ് സംഘാടകര്‍. തെറ്റ് അതിര് കടക്കുന്നു എന്ന് തോന്നിയാൽ ചാൻസിലര്‍ എന്ന നിലയിൽ ഇടപെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

 "

തുടര്‍ന്ന് വായിക്കാം: പൗരത്വ ഭേദഗതി നിയമം മതവിവേചനത്തിന് ഇടയാക്കുമെന്ന് മുഖ്യമന്ത്രി; നിയമസഭയിൽ പ്രമേയം...

 

Follow Us:
Download App:
  • android
  • ios