അവശ്യവസ്തുക്കളുടെ വിതരണം: പാഴ്സല്‍ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാം

By Web TeamFirst Published Apr 4, 2020, 4:48 PM IST
Highlights

പാഴ്സല്‍ സര്‍വീസുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ നല്‍കുന്ന അവശ്യവസ്തുക്കളായ ഭക്ഷണസാമഗ്രികള്‍, ഫാര്‍മസ്യൂട്ടിക്കല്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍, ജീവന്‍ രക്ഷാ ഔഷധങ്ങള്‍ എന്നിവയുടെ വിതരണത്തെ ബാധിക്കുന്നുണ്ട്.

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലയളവില്‍ അവശ്യവസ്തുക്കളുടെ വിതരണത്തിനായി ഇ-കൊമേഴ്സ് സേവനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് തടസമില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ഇതിനായി പാഴ്സല്‍ സര്‍വീസുകള്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തനത്തിന് തടസമില്ലെന്ന് വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.

എന്നാല്‍ പാഴ്സല്‍ സര്‍വീസുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ നല്‍കുന്ന അവശ്യവസ്തുക്കളായ ഭക്ഷണസാമഗ്രികള്‍, ഫാര്‍മസ്യൂട്ടിക്കല്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍, ജീവന്‍ രക്ഷാ ഔഷധങ്ങള്‍ എന്നിവയുടെ വിതരണത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് ലോക്ക് ഡൗണ്‍ കാലയളവിലും അവശ്യവസ്തുക്കളുടെ വിതരണത്തിനായി പാഴ്സല്‍ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.


 

click me!