
തിരുവനന്തപുരം :കെ സ്റ്റോർ (k store)എന്ന പേരിൽ കേരളത്തിന് സ്വന്തമായി ഷോപ്പിംഗ് സെന്ററുകൾ(shopping centres) വരുന്നു. റേഷൻ മുതൽ ബാങ്കിംഗ് വരെ സേവനങ്ങളെല്ലാം ഒറ്റക്കുടക്കീഴിലാക്കി സര്‍ക്കാര്‍ കടകൾക്കുള്ള പ്രാരംഭ പ്രവര്‍ത്തനം ജൂണിൽ തുടങ്ങുമെന്ന് ഭക്ഷ്യ സിവിൽ സപ്ലെയിസ് മന്ത്രി ജിആര്‍ അനിൽ പറഞ്ഞു.
റേഷൻ ഉത്പന്നങ്ങൾക്കൊപ്പം പാലുംപച്ചക്കറിയും പലവ്യഞ്ജനങ്ങളും എല്ലാം വാങ്ങാം. കറണ്ട് ബില്ലും വാട്ടര്‍ ബില്ലും അടക്കാനും അത്യാവശ്യത്തിനിത്തിരി പൈസ ആവശ്യമെങ്കിൽ ഒന്ന് എടിഎമ്മിൽ കയറാനുമെല്ലാം സൗകര്യം ഒരിടത്ത് ഒരുക്കുന്ന സംവിധാനമാണ് പരിഗണനയിൽ. സ്മാര്‍ട്ട് റേഷൻ കടകൾ ആശയം രൂപം മാറിയാണ് സ്മാര്ട്ട് ഷോപ്പിംഗ് സെന്ററുകളിലേക്ക് എത്തുന്നത്.
റേഷൻ കടകൾക്ക് പകരം 1000 ചതുരശ്ര അടിക്ക് മുകളിലുള്ള ഷോപ്പിംഗ് സെന്ററുകളാണ് കെ സ്റ്റോറുകൾ. ആദ്യഘട്ടത്തിൽ 1000 കടകൾ. ഗ്രാമപ്രദേശങ്ങളിലെ ലൈസൻസികൾക്ക് മുൻഗണന നൽകും. കുറഞ്ഞ പലിശ നിരക്കിൽ വായ്പയും വ്യാപാകികൾക്ക് പരിരക്ഷയും എല്ലാം അടങ്ങുന്നതാണ് പദ്ധതി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam