സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഇനി പ്ലാസ്മ ചികിത്സ

By Web TeamFirst Published Jul 21, 2020, 2:24 PM IST
Highlights

ഇതുവരെ പ്ലാസ്മ ചികിത്സ നൽകിയ 90 ശതമാനം പേരേയും രക്ഷിക്കാനായെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ

തിരുവനന്തപുരം: പ്ലാസ്മ ചികിത്സ സംസ്ഥാനത്തെ എല്ലാ മെഡി.കോളേജുകളിലേക്കും വ്യാപിപ്പിക്കുന്നു. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനപ്പെട്ട എല്ലാ മെഡിക്കൽ കോളേജുകളിലും പ്ലാസ്മ ബാങ്ക് സജ്ജമാക്കും.

ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളിൽ പോലും പ്ലാസ്മ ചികിത്സ വിജയകരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇതുവരെ പ്ലാസ്മ ചികിത്സ നൽകിയ 90 ശതമാനം പേരേയും രക്ഷിക്കാനായെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു. മലപ്പുറത്തെ മഞ്ചേരി മെഡിക്കൽ കോളേജിലാണ് സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ ബാങ്ക് തുടങ്ങിയത്. 

കൊവിഡ് രോഗമുക്തരായ 21 പേരാണ് ഇവിടെ പ്ലാസ്മ നൽകാനുള്ള സന്നദ്ധത അറിയിച്ചത്. ഇതിൽ പെൺകുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം വയനാട്ടിലെ മാനന്തവാടി ജില്ലാ ആശുപത്രിയിലും പ്ലാസ്മ ബാങ്ക് പ്രവർത്തനം ആരംഭിച്ചിരുന്നു. രോഗമുക്തരായ ഒൻപത് പേർ പ്ലാസ്മ ബാങ്കിലേക്ക് രക്തം നൽകാനായി എത്തി. 

click me!