ആരോഗ്യരംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ പിന്തുണ; നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തും-ആരോഗ്യമന്ത്രി

Published : Jun 24, 2022, 12:14 PM IST
ആരോഗ്യരംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ പിന്തുണ; നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തും-ആരോഗ്യമന്ത്രി

Synopsis

മികച്ച ആരോഗ്യപരിപാലന സംവിധാനമുള്ള കേരളത്തില്‍ സ്റ്റാർട്ട് അപ്പുകളുടെ സാധ്യതകള്‍ വളരെ വലുതാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു

കൊച്ചി: ആരോഗ്യ രംഗത്തെ(health sector)  സ്റ്റാർട്ട്‌ അപ്പുകൾക്ക് (start up)സർക്കാർ പിന്തുണ  നൽകുമെന്ന് ആരോഗ്യമന്ത്രി (health minister)വീണ ജോർജ്(veena george). നൂതന  സാങ്കേതിക  വിദ്യാകളുടെ സാധ്യത ആരോഗ്യ രംഗത്ത്  പ്രയോജനപെടുത്തണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. എല്ലാ വർഷവും  ഹെൽത്ത്‌ ടെക് ഉച്ചകോടി നടത്താൻ  ശ്രമിക്കുമെന്നും  മന്ത്രി വീണ ജോർജ് പറഞ്ഞു. കൊച്ചിയിൽ സംഘടിപ്പിച്ച ഹെൽത് ടെക് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജ്. 

ഇന്ത്യയില്‍ തന്നെ സ്റ്റാര്‍ട്ടപ്പ് നയം സ്വീകരിക്കുന്ന ആദ്യ സംസ്ഥാനങ്ങളിലൊന്നും രാജ്യത്തെ മികച്ച സ്റ്റാര്‍ട്ടപ്പ് സൗഹൃദ സംസ്ഥാനങ്ങളിലൊന്നുമാണ് കേരളം. വിവിധ തരം ഫണ്ടിങ് സമ്പ്രദായം മുതല്‍ അതിനൂതന സാങ്കേതിക സംവിധാനങ്ങള്‍ വരെ ഒരുക്കി നല്‍കി സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയ്ക്ക് കരുത്ത് പകരാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കഴിഞ്ഞു. ഇന്ന് ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തിനും പിന്തുടരാന്‍ കഴിയുന്ന മികച്ച മാതൃകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനെന്നും മന്ത്രി പറഞ്ഞു. ഈ ഉച്ചകോടിയില്‍ സംസ്ഥാനത്തെ ആദ്യ ഹെല്‍ത്ത്ടെക് ആക്സിലറേറ്ററിന്‍റെ പ്രഖ്യാപനവും ഉണ്ടായി.
 
ആരോഗ്യ സാങ്കേതികമേഖലയിലെ പുത്തന്‍ പ്രവണതകളും നൂതനാശയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സംസ്ഥാന ആരോഗ്യവകുപ്പ്, കാരിത്താസ് ഹോസ്പിറ്റല്‍ എന്നിവ സംയുക്തമായി ആണ് ഹെല്‍ത്ത്ടെക് ഉച്ചകോടി സംഘടിപ്പിച്ചത് .
ഫിന്‍ടെക് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം വളര്‍ച്ച കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പ് മേഖലയാണ് ഹെല്‍ത്ത്ടെക്കെന്ന് മന്ത്രി പറഞ്ഞു. മികച്ച ആരോഗ്യപരിപാലന സംവിധാനമുള്ള കേരളത്തില്‍ ഇതിന്‍റെ സാധ്യതകള്‍ വളരെ വലുതാണെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് കേരള ഐടി, ഇ-ഹെല്‍ത്ത് കേരള, ടിഐ മെഡ് എന്നിവയുടെ സഹകരണത്തോടെയാണ് ഇത്തരമൊരു ഉച്ചകോടി സംഘടിപ്പിച്ചതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു ; 24 മണിക്കൂറിൽ 17334 പുതിയ രോഗികൾ

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന . കഴിഞ്ഞ 24 മണിക്കൂറിൽ പുതിയതായി രോഗം സ്ഥിരീകരിച്ചത് 17336 പേർക്കാണ്. കേരളത്തിൽ ഇന്നലെ 3981 പേർക്കാണ് കൊവിഡ് സ്ഥീരികരിച്ചത് . തൊട്ടുമുമ്പുള്ള ദിവസത്തേക്കാൾ 91 പേരുടെ വർധന ഉണ്ട്. തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ 3000ന് മുകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം. 7പേരുടെ മരണം സ്ഥിരീകരിച്ചു. നിലിവിൽ 25969 പേരാണ് രോഗ ബാധിതരായി ചികിൽസയിലുള്ളത്  . കൊവിഡിൽ ആകെ മരണം 69,935 ആയി

അതേസമയം കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കിടത്തി ചികിൽസ വേണ്ടി വരുന്ന രോഗികളുടെ എണ്ണം കുറവാണ്. പുതിയ വകഭേദങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഒമിക്രോൺ തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംഎ ബേബിയുടെ ചില ശീലങ്ങൾ മാതൃകാപരമെന്ന് ചെറിയാൻ ഫിലിപ്പ്
മോദിയുടെ തിരുവനന്തപുരം സന്ദർശനം; സിൽവർ ലൈന് ബദലായ അതിവേഗ റെയിൽ നാളെ പ്രഖ്യാപിച്ചേക്കും