
കോഴിക്കോട്: റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവ് നായ്ക്കൾ കുടുങ്ങി. കോഴിക്കോട് പന്തീരങ്കാവിന് സമീപം പൂളേങ്കര മണക്കടവ് കട്ട കമ്പനിക്ക് സമീപം റോഡിൽ പരന്ന ടാറിലാണ് തെരുവ് നായ്ക്കൾ കുടുങ്ങിയത്. ഇന്ന് രാത്രിയോടെയാണ് സംഭവം. റോഡ് പണിക്ക് ഇറക്കിയ ടാർ നിലത്ത് പരന്നൊഴുകിയതിൽ ആണ് തെരുവ് നായ്ക്കൾ കുടുങ്ങിയത്. ഒൻപത് തെരുവ് നായ്ക്കളാണ് ടാറിൽ അകപ്പെട്ടത്. ടാറിൽ ഒട്ടിപ്പിടിച്ച് റോഡിൽ വീണ് കിടക്കുന്ന നിലയിലാണ് തെരുവുനായ്ക്കള്‍. വിവരമറിഞ്ഞ് വളണ്ടിയർമാർ സ്ഥലത്തെത്തി. ടാറിൽ കുടുങ്ങിയ നായ്ക്കളെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ശരീരത്തിൽ പൂര്‍ണമായും ടാര്‍ നിറഞ്ഞതിനാൽ തന്നെ ഏറെ ദുഷ്കരമാണ് രക്ഷപ്പെടുത്തൽ. ടാര്‍ നീക്കം ചെയ്തശേഷം നായ്ക്കളെ സ്ഥലത്ത് നിന്ന് നീക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam