
തിരുവനന്തപുരം: ജിഎസ്ടി കുടിശിക തീര്‍ത്ത് നൽകാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കുടിശിക നൽകുന്നതിൽ വീഴ്ച തുടരുന്ന സാഹചര്യത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ കേസ് കൊടുക്കാനാണ് തീരുമാനമെന്ന് തോമസ് ഐസക് പറഞ്ഞു. കേരളം മാത്രമല്ല സമാനമായ പ്രശ്നം അനുഭവിക്കുന്ന മറ്റ് സംസ്ഥാനങ്ങളുമായി ചേര്‍ന്നാണ് നിയമ നടപടി ആലോചിക്കുന്നതെന്നും തോമസ് ഐസക് അറിയിച്ചു.
"
ജിഎസ്ടി കുടിശിഖയിനത്തില്‍ 1600 കോടി രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളത്. സംസ്ഥാനത്ത് അനുഭവപ്പെടുന്ന സാമ്പത്തിക ഞെരുക്കത്തിന് പ്രധാന കാരണം കുടിശിക കിട്ടാത്തതാണ്. അതുകൊണ്ടാണ് നിയമനടപടിയെ കുറിച്ച് ആലോചിക്കുന്നതെന്നാണ് ധനമന്ത്രി പറയുന്നത്.
തുടര്‍ന്ന് വായിക്കാം: പെന്‍ഷന്‍ പ്രായം കൂട്ടില്ല; ധനവകുപ്പിന് മാത്രം അത്തരമൊരു തീരുമാനമെടുക്കാൻ കഴിയില്ലെന്നും തോമസ് ഐസക്...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam