നയപ്രഖ്യാപന പ്രസംഗം തിരുത്താൻ ഗവര്‍ണര്‍ക്ക് അവകാശം ഇല്ല: പിഡിടി ആചാരി

Web Desk   | Asianet News
Published : Jan 25, 2020, 10:24 AM ISTUpdated : Jan 25, 2020, 10:34 AM IST
നയപ്രഖ്യാപന പ്രസംഗം തിരുത്താൻ ഗവര്‍ണര്‍ക്ക് അവകാശം ഇല്ല: പിഡിടി ആചാരി

Synopsis

മന്ത്രിസഭ അംഗീകരിക്കുന്ന നയപ്രഖ്യാപനം തിരുത്താൻ ഗവര്‍ണര്‍ക്ക് അധികാരമില്ല. വായിക്കാതെ വിട്ടാലും പ്രസംഗത്തിന്‍റെ ഭാഗമായി രേഖപ്പെടുത്തുകയും ചെയ്യും.

തിരുവനന്തപുരം: സര്‍ക്കാര്‍ തയ്യാറാക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ തിരുത്തൽ വരുത്താൻ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്ന് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ  പിഡിടി ആചാരി. മന്ത്രിസഭ അംഗീകരിച്ച ശേഷമാണ് നയപ്രഖ്യാപന പ്രസംഗത്തിന്‍റെ പകര്‍പ്പ് ഗവര്‍ണര്‍ക്ക് നൽകുന്നത്. പുതിയ വര്‍ഷത്തിൽ എന്ത് നയമാണ് വേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണ്. എതിര്‍പ്പുള്ള വിഷയങ്ങളുണ്ടെങ്കിൽ അത് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയെ അറിയിക്കാം .എന്നാൽ പ്രമേയം തിരുത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം എങ്കിൽ അത് ഗവര്‍ണര്‍ അംഗീകരിച്ചെ മതിയാകു എന്നതാണ് ചട്ടമെന്നും പിഡിടി ആചാരി വ്യക്തമാക്കുന്നു, 

പ്രസംഗത്തിൽ അതൃപ്തിയുള്ള ഭാഗം വായിക്കാതെ ഒഴിവാക്കാൻ ഗവര്‍ണര്‍ക്ക് കഴിയും. അതെ സമയം വായിക്കാതെ വിട്ടാലും രേഖകളിൽ അത് പ്രസംഗത്തിന്‍റെ ഭാഗം തന്നെ ആയിരിക്കുമെന്നാണ് ചട്ടമെന്നും പിഡിടി ആചാരി പറഞ്ഞു. 

തുടര്‍ന്ന് വായിക്കാം: നയപ്രഖ്യാപനത്തിലും ഇടയുന്നു : ഗവര്‍ണര്‍ക്ക് അതൃപ്തി, സര്‍ക്കാരിനോട് വിശദീകരണം തേടിയേക്കും...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; കോഴിക്കോട് ബീച്ചിന് അടുത്ത് പുലർച്ചെ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരിക്ക്
ഓട്ടോറിക്ഷയില്‍ എത്തിയത് മൂന്ന് പേർ, പമ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടത് കുപ്പിയില്‍ പെട്രോൾ നൽകാൻ, എതിർത്തതിന് പിന്നാലെ ഭീഷണി; പരാതി നൽകി പമ്പ് ഉടമ