വേതനം വർധിപ്പിച്ചു; സമരം അവസാനിപ്പിച്ച് ജൂനിയർ ഡോക്ടർമാർ

Published : Jun 19, 2019, 03:11 PM ISTUpdated : Jun 19, 2019, 03:18 PM IST
വേതനം വർധിപ്പിച്ചു; സമരം അവസാനിപ്പിച്ച് ജൂനിയർ ഡോക്ടർമാർ

Synopsis

ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സ്റ്റൈപ്പന്‍റ് വർധന ഉറപ്പ് കിട്ടിയതിനെത്തുർന്നാണ് തീരുമാനം. ഉറപ്പ് നടപ്പായില്ലെങ്കിൽ വീണ്ടും അനിശ്ചിതകാല സമരം തുടങ്ങും

കൊല്ലം: മെഡിക്കൽ പിജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരും നാളെ മുതൽ തുടങ്ങാനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി. ആരോഗ്യമന്ത്രി കെ കെ ഷൈലജയുമായി നടത്തിയ ചർച്ചയിൽ സ്റ്റൈപ്പന്‍റ് വർധന ഉറപ്പ് കിട്ടിയതിനെത്തുർന്നാണ് തീരുമാനം. ഉറപ്പ് നടപ്പായില്ലെങ്കിൽ ജൂലൈ 8 മുതൽ അനിശ്ചിതകാല സമരം തുടങ്ങും.

മെഡിക്കൽ പിജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരും അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചിരുന്നപ്പോൾ രോഗികൾക്ക് ചികിത്സ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ബദൽ സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ സമരത്തിൽ നിന്നൊഴിവാക്കുമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതിനിടയിലാണ് ചർച്ചയെ തുടർന്ന് സമരം മാറ്റി വെച്ചിരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു
കേരളത്തിൽ അപ്രതീക്ഷിത ശൈത്യം, രാത്രിയിലും രാവിലെയും തണുത്ത് വിറയ്ക്കുന്നു! കാരണം ലാ നിനയും സൈബീരിയൻ ഹൈയും