ക്ലാസ് സമയത്ത് പണം കൊടുത്ത് വിദ്യാർത്ഥിയെ മദ്യം വാങ്ങാൻ പറഞ്ഞയച്ച് അധ്യാപകൻ; സംഭവം സമ്പൂർണ മദ്യനിരോധനമുള്ള ഗുജറാത്തിൽ

Published : Jul 10, 2026, 09:57 PM IST
Hareshgiri Gulabgiri Goswami

Synopsis

ഗുജറാത്തിലെ ഗിർ സോമനാഥിൽ, ക്ലാസ് സമയത്ത് വിദ്യാർത്ഥിയെ മദ്യം വാങ്ങാൻ അയച്ച സർക്കാർ സ്കൂൾ അധ്യാപകൻ പിടിയിൽ. സമ്പൂർണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനത്ത് നിയമം ലംഘിച്ചതിനും കുട്ടിയെ നിയമലംഘനത്തിന് പ്രേരിപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്

ഗിർ സോമനാഥ്: സ്‌കൂളിൽ ക്ലാസ് നടക്കുന്നതിനിടെ വിദ്യാർത്ഥിയെ മദ്യം വാങ്ങാൻ കടയിലേക്ക് അയച്ച സർക്കാർ സ്കൂൾ അധ്യാപകനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഹരേഷ്ഗിരി ഗുലാബ്ഗിരി ഗോസ്വാമിയാണ് അറസ്റ്റിലായത്. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ ഉന താലൂക്കിലെ ഖപത് ഗ്രാമത്തിൽ ജൂൺ 20 ന് രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്. പൂർണ്ണമായും മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. സ്‌കൂൾ സമയത്ത് അധ്യാപകൻ വിദ്യാർത്ഥിക്ക് പണം നൽകി അനധികൃതമായി പ്രവർത്തിക്കുന്ന മദ്യശാലയിൽ നിന്ന് മദ്യം വാങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 

സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാരും രക്ഷിതാക്കളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് സ്കൂൾ അധികൃതരും നാട്ടുകാരും പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്തെത്തിയ പോലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്തു. ഗുജറാത്തിലെ കർശനമായ മദ്യനിരോധന നിയമങ്ങൾ ലംഘിച്ചതിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ നിയമവിരുദ്ധ പ്രവർത്തനത്തിന് പ്രേരിപ്പിച്ചതിനും ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

24 മണിക്കൂറിൽ നടപടിയെടുത്ത് ആരോഗ്യമന്ത്രി, ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ സെക്യൂരിറ്റിയെ മാറ്റി
മുൻ മന്ത്രി പി പ്രസാദിന്‍റെ മുന്നറിയിപ്പ്, '10 വർഷം കേരളത്തിൽ കാണാത്ത ഭൂമാഫിയക്കാർ ഇറങ്ങിയിട്ടുണ്ട്', ആറന്മുള വിമാനത്താവള പദ്ധതിയിൽ പ്രതിഷേധം ഉറപ്പ്