
തൃശൂര്‍: ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് ജൂണ് 15 മുതൽ വിര്‍ച്വൽ ക്യൂ സംവിധാനം നടപ്പിലാക്കും. ഒരു ദിവസം 600 പേർക്ക് ദർശനം അനുവദിക്കും. ദേവസ്വം വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ വിഎസ് ശിശിർ വ്യക്തമാക്കി.15 ന് മുൻപ് ദർശനം നടത്താൻ ക്ഷേത്രത്തിൽ എത്തി ബുക്കിംഗ് നടത്തണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാകും ദർശനം. വിശ്വാസികൾക്ക് സോപാനത്തെക്കു പ്രവേശനം ഇല്ല. വലിയമ്പലം വരെ മാത്രം പ്രവേശനം അനുവദിക്കും. കൊവിഡ് പ്രോട്ടോക്കോളിന്‍റെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ അന്നദാനവും മറ്റു വഴിപാടുകളും തൽക്കാലികമായി നിര്‍ത്തിവെയ്ക്കും.
ശബരിമല ക്ഷേത്രം ഈ മാസം തുറക്കും; മണിക്കൂറില്‍ 200 പേര്‍ക്ക് പ്രവേശനം
10 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനമില്ല. പ്രസാദവും നിവേദ്യവും നല്‍കില്ല. ഒരു ദിവസം 60 വിവാഹങ്ങള്‍ വരെ നടത്താം. 50 പേരില്‍ കൂടുതല്‍ ഒരു വിവാഹത്തിനും പാടില്ല. വിവാഹസമയത്തിനും രജിസ്ട്രേഷനുണ്ടാകും. ലോക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നത്.
അതേസമയം ഈ മാസം 14 മുതല്‍ 28 വരെയായിരിക്കും ശബരിമല തുറക്കുക. മണിക്കൂറില്‍ 200 പേര്‍ക്കായിരിക്കും ഇവിടെ പ്രവേശനം. മാസപൂജക്ക് വെര്‍ച്ച്വല്‍ ക്യൂ വഴിയായിരിക്കും പ്രവേശനം. ഒരേസമയം 50 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കും. പൂജാരിമാര്‍ക്ക് ശബരിമലയില്‍ പ്രായപരിധി പ്രശ്നമില്ല. ഇതര സംസ്ഥാനങ്ങളിൽ ഭക്തര്‍ കൊവിഡ് നെഗറ്റീവ് സര്‍ടിഫിക്കറ്റ് ഹാജരാക്കണം.
10 വയസിന് താഴെയുള്ളവർക്കും 65 വയസിന് മുകളിലുള്ളവർക്കും ശബരിമലയില്‍ പ്രവേശനമുണ്ടാവില്ല. പമ്പയിലും സന്നിധാനത്തും തെർമൽ സ്കാനിംഗ് നടത്തും. മാസ്ക് ധരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം. വിഐപി ദർശനം ഉണ്ടാകില്ല. ഭക്തർക്ക് താമസ സൗകര്യം ഇല്ല. കൊടിയേറ്റവും ആറാട്ടും ചടങ്ങുകളായി മാത്രം നടത്തും. അന്നദാന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പമ്പ വരെ സ്വകാര്യ വാഹനങൾക്ക് പ്രവേശനം ഉണ്ടാവും. അപ്പം, അരവണയ്ക്കായി ഓൺലൈൻ വഴി ബുക്ക് ചെയ്യണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam