എച്ച് വെങ്കിടേഷിന് പുതിയ ചുമതല; മനോജ് എബ്രഹാമിന് പകരം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമനം

Published : Apr 30, 2025, 04:28 PM ISTUpdated : Apr 30, 2025, 06:08 PM IST
എച്ച് വെങ്കിടേഷിന് പുതിയ ചുമതല; മനോജ് എബ്രഹാമിന് പകരം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമനം

Synopsis

എച്ച് വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: എച്ച് വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം ഡിജിപി സ്ഥാനക്കയറ്റത്തോടെ ഫയര്‍ഫോഴ്സ് മേധാവിയായി പോകുന്നതിനാലാണ് വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്. നിലവിൽ ക്രൈംബ്രാഞ്ച് -സൈബര്‍ ഓപ്പറേഷൻസ് വിഭാഗം എഡിജിപിയാണ് എച്ച് വെങ്കിടേഷ്. ക്രമസമാധാന ചുമതലക്കൊപ്പം ക്രൈം ബ്രാഞ്ചിലെ പദവിയും തുടരും. മനോജ് എബ്രഹാം നാളെ ഫയര്‍ഫോഴ്സ് മേധാവിയായി ചുമതലയേൽക്കും.

 

PREV
Read more Articles on
click me!

Recommended Stories

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു
കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും