231 കോടിയുടെ തട്ടിപ്പ്, 48,384 ഇരകൾ, 1343 കേസുകൾ, മുഖ്യപ്രതികൾ അറസ്റ്റിൽ; പാതിവില തട്ടിപ്പിൽ മുഖ്യമന്ത്രി

Published : Mar 17, 2025, 09:59 AM ISTUpdated : Mar 17, 2025, 10:04 AM IST
231 കോടിയുടെ തട്ടിപ്പ്, 48,384 ഇരകൾ, 1343 കേസുകൾ, മുഖ്യപ്രതികൾ അറസ്റ്റിൽ; പാതിവില തട്ടിപ്പിൽ മുഖ്യമന്ത്രി

Synopsis

രാഷ്ട്രീയ നേതാക്കളാരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് അന്വേഷണ കേസ് അന്വേഷണ ഘട്ടത്തിലാണെന്നാിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.  

തിരുവനന്തപുരം: സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നടന്ന പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 231 കോടിയുടെ തട്ടിപ്പ് നടന്നതിൽ ഇതുവരെ 1343 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 665 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറും. 48,384 പേരാണ് തട്ടിപ്പിനിരയായെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കേസിലെ മുഖ്യപ്രതികളെല്ലാം അറസ്റ്റിലായി. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. സീഡ് വഴിയും എൻജിഒ കോൺഫഡേഷനും വഴിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കോഡിനേറ്റർമാർക്ക് കമ്മീഷൻ അടക്കം നൽകിയാണ് തട്ടിപ്പ് നടത്തിയത്. രാഷ്ട്രീയ നേതാക്കളാരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് അന്വേഷണ കേസ് അന്വേഷണ ഘട്ടത്തിലാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.  

അന്വേഷണത്തിന്റെ ഭാഗമായി ഇനിയും കുറെയധികം വിവരങ്ങൾ പുറത്തുവരാൻ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രമുഖ വ്യക്തികളോട് ഒപ്പം നിൽക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് വിശ്വാസ്യത നേടിയായിരുന്നു തട്ടിപ്പ് നടത്തിയത്. വിശ്വാസ്യത നേടിയെടുക്കാൻ ഫീൽഡ് തലത്തിൽ കോഡിനേറ്റർമാരെ നിയമിച്ചു. ആദ്യഘട്ടത്തിൽ പദ്ധതിയിൽ ചേർന്ന ആളുകൾക്ക് പകുതി വിലയ്ക്ക് സ്കൂട്ടറുകൾ നൽകി. പിന്നീട് പദ്ധതിയിൽ ചേർന്നവർക്ക് സ്കൂട്ടറുകൾ നൽകിയില്ല. ഇരകളുടെ താൽപര്യത്തിനൊപ്പമാണ് സർക്കാരെന്നും നിയമപരമായ കാര്യങ്ങൾ പൂർത്തിയായാൽ മാത്രമേ തുക തിരിച്ച് നൽകുന്ന കാര്യങ്ങളിലേക്ക് കടക്കാൻ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെടാൻ സാധ്യതയുള്ള ആളുകളും കബളിപ്പിക്കപ്പെടുന്ന വരും മലയാളികളാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ.  അതിബുദ്ധിമാന്മാരാണെന്നും മിടുക്കന്മാരാന്നുമാണ് മലയാളികളുടെ പൊതു ധാരണയെന്നും സതീശൻ പരിഹസിച്ചു. ജഡ്ജിമാർ പോലും പറ്റിക്കപ്പെടുന്നുവെന്നായിരുന്നു ഇതിന് സ്പീക്കറുടെ മറുപടി. എന്നെയൊന്നു പറ്റിച്ചോളൂ എന്നു പറഞ്ഞ് പോയി നിൽക്കാതിരിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.  

പാതിവില തട്ടിപ്പ് കേസ്; ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി ആനന്ദകുമാർ, വിശദീകരണം തേടി
 
പാതിവില തട്ടിപ്പ് കേസിൽ ഏറ്റവും ഒടുവിൽ അറസ്റ്റിലായത് സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറാണ്. മൂവാറ്റുപ്പുഴയില്‍ രജിസ്റ്റർ ചെയ്ത് കേസിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.കസ്റ്റഡിയിലെടുത്തതിന് പിന്നാലെ തന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആനന്ദകുമാറിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അടിയന്തര ഹൃദയ ശാസ്ത്രക്രിയക്ക് ശേഷം ആനന്തകുമാർ ആശുപത്രിയിൽ തുടരുകയാണ്. കേസിലെ മറ്റൊരു പ്രതി അനന്തു കൃഷ്ണൻ ജയിലിൽ തുടരുകയാണ്. 

പാതിവില തട്ടിപ്പ് കേസ്: കെഎൻ ആനന്ദ് കുമാർ റിമാൻഡിൽ; ചികിത്സയുടെ പേരിൽ സ്വകാര്യ ആശുപത്രിയിൽ തുടരുന്നു


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ ചേരി തിരിഞ്ഞു ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ; ഉത്സവത്തിനിടെ ഉണ്ടായ തർക്കമെന്ന വിശദീകരണവുമായി പാർട്ടി
ശബരിമല സ്വർണക്കൊള്ള: നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി