തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ആനന്ദകുമാറിനെ വീഡിയോ കോൺഫൻസിലൂടെയാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത് 

തിരുവനന്തപുരം : പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായി ഗ്രാം ഗ്ളോബൽ ട്രസ്റ്റ് ചെയർമാൻ കെ.എൻ
ആനന്ദ് കുമാറിനെ റിമാൻഡ് ചെയ്തു. ഈ മാസം 26 വരെയാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ആനന്ദകുമാറിനെ വീഡിയോ കോൺഫൻസിലൂടെയാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഇന്നലെയാണ് ക്രൈം ബ്രാഞ്ച് ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. ശരീരികാസ്വാസ്ഥ്യത്തെ തുടർന്നാണ് ആനന്ദ് കുമാറിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

പാതി വില തട്ടിപ്പ് കേസ്; ഷീബ സുരേഷിനെ പത്തു മണിക്കൂർ ചോദ്യം ചെയ്ത് ഇഡി, വീട്ടിൽ നിന്നു രേഖകൾ കണ്ടെടുത്തു

ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ശാസ്തമംഗലത്തെ വീട്ടിൽ നിന്ന് ആനന്ദ കുമാറിനെ ക്രൈം ബ്രാഞ്ച് ഇന്നലെ കസ്റ്റഡിലെടുത്തത്. സായ് ഗ്രാമിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുള്ള പണം വിവിധ സംഘടനകളും വ്യക്തികളും സഹായിച്ചതാണെന്നും തട്ടിപ്പ് പണമല്ലെന്നുമായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ ആനന്ദ കുമാർ വാദിച്ചത്. എന്നാൽ തട്ടിപ്പിൽ വ്യക്തമായ പങ്കുണ്ടെന്ന് പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം തള്ളിയത്. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ആനന്ദകുമാർ മുൻകൂർജാമ്യം തേടിയത്.

തട്ടിപ്പിൽ ആനന്ദ കുമാറിന് നിർണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ മൊഴി. സിഎസ്ആര്‍ ഫണ്ട് വാങ്ങാനായി രൂപീകരിച്ച കോണ്‍ഫഡറേഷൻ ഓഫ് എൻജിഒ എന്ന സംഘടനയുടെ പ്രസിഡൻറെന്ന നിലയിൽ ആനന്ദ് കുമാറിനെ എല്ലാ മാസവും പ്രതിഫലവും ലഭിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പിൽ ഇഡി ആനന്ദ കുമാറിൻെറ വീട്ടിൽ പരിശോധന നടത്തിയ അക്കൗണ്ട് മരവിപ്പിച്ചു.

YouTube video player