സംസ്ഥാനത്തെ ബിവറേജുകൾ നാളെ നേരത്തെ അടയ്ക്കും; ഇനി തുറക്കുക ഒക്ടോബര്‍ 3ന്

Published : Sep 29, 2025, 04:34 PM IST
Bevco

Synopsis

അർദ്ധ വാർഷിക സ്റ്റോക്ക് പരിശോധനയെ തുടർന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾ സെപ്റ്റംബർ 30ന് രാത്രി 7 മണിക്ക് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ബെവ്കോ അറിയിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (സെപ്റ്റംബര്‍ 30) ബിവറേജസ് ഔട്ട്ലെറ്റുകൾ പ്രവര്‍ത്തിക്കുക രാത്രി 7 മണി വരെ മാത്രം. അർദ്ധ വാർഷിക സ്റ്റോക്ക് ക്ലിയറൻസിനെ തുടര്‍ന്നാണ് ഔട്ട്ലെറ്റുകൾ നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുക. ഒക്ടോബര്‍ 1 ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ 2 ഗാന്ധി ജയന്തിയായതിനാലും ഇനി ഒക്ടോബര്‍ 3-ാം തീയതി മാത്രമേ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ.

ഒക്ടോബർ-2ന് ബിവറേജസ് കോര്‍പ്പറേഷന് മാത്രമല്ല, ബാറുകളും അവധിയായിരിക്കും. ത്രിവേണി സ്റ്റോറുകൾക്കും, കൺസ്യൂമർ ഫെഡ് ഷോപ്പുകൾക്കും ഇത് ബാധകമായിരിക്കും. ഒക്ടോബർ 1-ാം തീയതി ഉൾപ്പെടെ ഈ വർഷം ഇനി മൂന്ന് ഡ്രൈ ഡേകൾ കൂടിയാണുള്ളത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാർക്കിങ് തർക്കം, പദ്നാഭ സ്വാമി ക്ഷേത്രത്തിന് സമീപം ടാക്സി ഡ്രൈവറെ ആക്രമിച്ചു, രണ്ട് ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ
'വസ്തുതാവിരുദ്ധം', കേരളം സാമ്പത്തികമായി തരിപ്പണമാണെന്ന എ കെ ആന്റണിയുടെ വാദത്തെ എതിർത്ത് കെഎൻ ബാലഗോപാൽ