കൊവിഡ് ബാധിച്ച ഹാനി ബാബുവിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണം, ആശുപത്രി മാറ്റണം, അഭ്യർത്ഥനയുമായി കുടുംബം

Published : May 14, 2021, 10:25 AM IST
കൊവിഡ് ബാധിച്ച  ഹാനി ബാബുവിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണം, ആശുപത്രി മാറ്റണം, അഭ്യർത്ഥനയുമായി കുടുംബം

Synopsis

ഹാനി ബാബുവിനെ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് മഹാരാഷ്ട്ര സർക്കാരിനോട് അഭ്യർത്ഥനയുമായി ഹാനി ബാബുവിന്റെ കുടുംബം.

മുംബൈ: കൊവിഡ് ബാധിച്ച് മുംബൈയിൽ ചികിത്സയിൽ കഴിയുന്ന ദില്ലി സർവകലാശാല അധ്യാപകൻ ഹാനി ബാബുവിനെ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് മഹാരാഷ്ട്ര സർക്കാരിനോട് അഭ്യർത്ഥനയുമായി ഹാനി ബാബുവിന്റെ കുടുംബം. ജയിൽ അധികൃതരിൽ നിന്നോ നിലവിൽ അദ്ദേഹം ചികിത്സയിൽ കഴിയുന്ന ജെ.ജെ ആശുപത്രിയിൽ നിന്നോ ചികിത്സ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു. 

ഭീമാ കോറൊഗാവ് കേസിൽ ജയിലിൽ കഴിയുന്ന ഹാനി ബാബുവിനെ കണ്ണിന്‍റെ അണുബാധയ്ക്കായുള്ള ചികിത്സയ്ക്കായാണ് ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ഈ ആശുപത്രിയിൽ തന്നെയാണ് അദ്ദേഹത്തെ ചികിത്സിപ്പിക്കുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെൺകുട്ടികൾ കരഞ്ഞ് പറഞ്ഞിട്ടും കല്ല് പോലെ നിന്ന കണ്ടക്ടർ; ഇനി തുടരേണ്ട, പുറത്താക്കി കെഎസ്ആ‍ർടിസി; കടുത്ത നടപടി
മലയാള സിനിമയിൽ മൂർച്ചയേറിയ രാഷ്ട്രീയ വിമർശനം നടത്തിയ നടൻ, ഒരിക്കലും ആവർത്തിക്കപ്പെടാത്ത ശൈലി; നമുക്ക് ഒരേയൊരു ശ്രീനിവാസനെ ഉണ്ടായിരുന്നുള്ളൂ