'നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിച്ചു, ആത്മഹത്യ ചെയ്താൽ ഉത്തരവാദി അർജുൻ ആയങ്കി'; ഗുരുതര ആരോപണങ്ങളുമായി ഭാര്യ

Published : Feb 14, 2023, 07:07 PM ISTUpdated : Feb 14, 2023, 07:46 PM IST
'നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിച്ചു, ആത്മഹത്യ ചെയ്താൽ ഉത്തരവാദി അർജുൻ ആയങ്കി'; ഗുരുതര ആരോപണങ്ങളുമായി ഭാര്യ

Synopsis

താൻ ആത്മഹത്യ ചെയ്താൽ അതിനുത്തരവാദികൾ അർജുൻ ആയങ്കിയും കുടുംബവുമായിരിക്കുമെന്ന് ഫേസ്ബുക്ക് ലൈവിലെത്തി അമല തുറന്നടിച്ചു.

കണ്ണൂർ : സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ ഗാർഹിക പീഡനം ഉൾപെടെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. താൻ ആത്മഹത്യ ചെയ്താൽ അതിനുത്തരവാദികൾ അർജുൻ ആയങ്കിയും കുടുംബവുമായിരിക്കുമെന്ന് ഫേസ്ബുക്ക് ലൈവിലെത്തി അമല തുറന്നടിച്ചു. തന്നെ നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിച്ചു. വെളുത്ത നിറം കിട്ടാൻ ചികിത്സയ്ക്ക് പോകേണ്ടി വന്നു. മാനസീകമായും ശാരീരികമായും അർജുനും കുടുംബവും നിരന്തരം പീഡിപ്പിക്കുകയാണ്. ഇപ്പോൾ പൊലീസിൻ്റെ സഹായത്തോടെ താമസിപ്പിച്ച സ്ഥലത്ത് നിന്നാണ് ഫെയ്സ് ബുക്ക് ലൈവ് ചെയ്യുന്നതെന്നും അമല വിഡിയോയിൽ പറയുന്നു. അതേ സമയം അമല ഇതുവരെ അർജുൻ ആയങ്കിക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. 

198 ജീവനക്കാർക്കും 28 ന് മുൻപ് പെൻഷൻ ആനുകൂല്യം നൽകണം,കോടതിയുത്തരവ്; അപ്പീൽ നൽകാൻ കെഎസ്ആർടിസി

 

കിണറ്റിൽ കുടുങ്ങിയ പുലിയെ സാഹസികമായി കൂട്ടിലാക്കി വനിതാ വെറ്ററിനറി ഡോക്ടർ, മേഘനയ്ക്ക് അഭിനന്ദന പ്രവാഹം

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം