'രണ്ടാം എല്‍ഡിഎഫ് സർക്കാർ എന്നത് മാറി പിണറായി സർക്കാരെന്നായി', സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം

Published : Aug 04, 2025, 10:29 PM IST
Binoy Viswam

Synopsis

സിപിഐ മന്ത്രിമാർക്കെതിരെയും മലപ്പുറം ജില്ലാ സമ്മേളനത്തിൽ വിമർശന ഉയര്‍ന്നു

മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിന് രൂക്ഷവിമർശനം. സിപിഎമ്മിന് മുന്നിൽ പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം പഞ്ചപുച്ഛം അടക്കി നിൽക്കുന്നു എന്നും വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനയിലും നേതൃത്വം നിലപാടില്ലാത്തവരായി മാറി, വെള്ളാപ്പള്ളിയെ പിന്തുണച്ച സിപിഎം നേതൃത്വത്തെ താങ്ങുന്നവരായി സിപിഐ നേതാക്കൾ മാറി എന്നിങ്ങനെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

വെള്ളാപ്പള്ളിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. തുടർഭരണം ലഭിച്ചപ്പോൾ രണ്ടാം എല്‍ഡിഎഫ് സർക്കാർ എന്നത് മാറി പിണറായി സർക്കാരായി മാറി. എല്‍ഡിഎഫ് മാറി പിണറായി സർക്കാർ ആയത് ഏകാധിപത്യ ശൈലിയാണ് എന്നാണ് ഉയര്‍ന്ന വിമര്‍ശനം.

സിപിഐ മന്ത്രിമാർക്കെതിരെയും മലപ്പുറം ജില്ലാ സമ്മേളനത്തിൽ വിമർശന ഉയര്‍ന്നു. മന്ത്രിമാർ പോലും പിണറായി സർക്കാർ എന്നാണ് ആവർത്തിക്കുന്നത് എന്നായിരുന്നു വിമര്‍ശനം. രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള പൊതുചർച്ചയിലാണ് വിമർശനങ്ങൾ ഉണ്ടായത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു; അന്വേഷണം മുൻ മന്ത്രിയിലേക്ക് എത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ
വിദ്യാര്‍ത്ഥികളേ നിങ്ങൾക്കിതാ സുവര്‍ണാവസരം! അഞ്ച് ലക്ഷം രൂപ വരെ സമ്മാനം നേടാം, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിൽ പങ്കെടുക്കാം