
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കത്രിത വയറ്റിൽ മറന്നുവച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരെ പ്രതികരണവുമായി ഹർഷിന രംഗത്ത്. മെഡിക്കൽ ബോർഡ് കണ്ടെത്തലിനെതിരെ അപ്പീൽ പോകുമെന്ന് ഹർഷിന പറഞ്ഞു. 16ന് സെക്രട്ടറിയേറ്റിനു മുന്നിൽ സൂചന സമരം നടത്തും. ഏക ദിന ഉപവാസമിരിക്കുമെന്നും ഹർഷിന മാധ്യമങ്ങളോട് പ്രതികരിച്ചു. ആടിനെ പട്ടിയാക്കുന്ന നിലപാടാണിത്. നീതി കിട്ടാൻ ഏതറ്റം വരെയും പോകും. മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കുമെന്നും സമര സമിതി അറിയിച്ചു.
ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ ഉപകരണം എവിടെ നിന്നാണ് മറന്നുവെച്ചതെന്ന് തെളിയിക്കാനായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കത്രിക കോഴിക്കോട് മെഡി. കോളേജിൽ നിന്നുളളതെന്ന് ഉറപ്പില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, രണ്ടംഗങ്ങളുടെ വിയോജനകുറിപ്പോടെയാണ് മെഡി. ബോർഡ് റിപ്പോർട്ട് എന്നുള്ളതാണ് ശ്രദ്ധേയം. മെഡിക്കൽ ബോർഡിന്റെ ഈ റിപ്പോർട്ടിനോട് മെഡി. കോളേജ് എസിപി സുദർശനൻ, പ്രോസിക്യൂട്ടർ ജയദീപ് എന്നിവർ വിയോജിച്ചതായാണ് വിവരം.
ഹർഷിനയുടെ ശരീരത്തിൽ മൂന്നാമത്തെ ശസ്ത്രക്രിയയ്ക്ക് മുൻപ് ലോഹങ്ങൾ ഇല്ലായിരുന്നെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. എന്നാൽ പൊലീസ് നിഗമനം മുഖവിലയ്ക്കെടുക്കാനാവില്ലെന്നാണ് റേഡിയോളജിസ്റ്റ് നിഗമനം. എംആർഐ സ്കാനിംഗ് സമയത്ത് പലപ്പോഴും ലോഹസാന്നിദ്ധ്യം കൃത്യമായി അറിയാനാവില്ല. രോഗി അബോധാവസ്ഥയിലായതിനാൽ അസ്വസ്ഥത അറിയണമെന്ന് ഇല്ലെന്നുമാണ് റേഡിയോളജിസ്റ്റിന്റെ നിഗമനം.
വയറ്റിൽ കുടുങ്ങിയ ഉപകരണം മെഡിക്കൽ കോളേജിലേതെന്നായിരുന്നു നേരത്തെയുള്ള പൊലീസ് കണ്ടെത്തൽ. മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിലെ ഡോക്ടർമാർക്കുൾപ്പെടെ വീഴ്ചപറ്റിയെന്നുമായിരുന്നു പൊലീസ് നിഗമനം. തുടർന്ന് ശാസ്ത്രീയ അന്വേഷണത്തിനായിരുന്നു മെഡി. ബോർഡ് രൂപീകരിച്ചത്. ഹർഷിനക്ക് രണ്ട് ലക്ഷം രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും ഹർഷിന പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
https://www.youtube.com/watch?v=g_X8jyqBSRM
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam