നിപ: യുവാവിന്‍റെ ആരോഗ്യനില തൃപ്തികരം, സമ്പർക്ക പട്ടികയിൽ നിന്ന് 46 പേരെക്കൂടി ഒഴിവാക്കി

Published : Jun 20, 2019, 06:56 PM IST
നിപ: യുവാവിന്‍റെ ആരോഗ്യനില തൃപ്തികരം, സമ്പർക്ക പട്ടികയിൽ നിന്ന് 46 പേരെക്കൂടി ഒഴിവാക്കി

Synopsis

നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന്  ഇന്ന് സമ്പർക്ക പട്ടികയിൽ നിന്ന് 46 പേരെക്കൂടി ഒഴിവാക്കി. ഇവരിൽ 45 പേര്‍ എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ്.

കൊച്ചി: നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ചികിത്സ പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പ്. യുവാവിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്. രോഗിയുമായി സമ്പർക്കം ഉണ്ടായ 330 പേരുടെ പട്ടികയിൽ ഇനി  210 പേരാണ് ബാക്കിയുള്ളത്.  നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന്  ഇന്ന് സമ്പർക്ക പട്ടികയിൽ നിന്ന് 46 പേരെക്കൂടി ഒഴിവാക്കി. ഇവരിൽ 45 പേര്‍ എറണാകുളം ജില്ലയിൽ നിന്നുള്ളവരും ഒരാൾ തൃശൂർ ജില്ലയിൽ നിന്നുള്ളവരുമാണ്.  

ഇതോടെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയവരുടെ എണ്ണം 120 ആയി. മറ്റുള്ളവരുടെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇപ്പോൾ ആരും തന്നെ നിരീക്ഷണത്തിൽ ഇല്ല. നിപ സംബന്ധിച്ച സംശയ നിവാരണത്തിനായി 0484 2368802 എന്ന നമ്പറിലേക്ക് രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ വിളിക്കാവുന്നതാണെന്ന് എറണാകുളം  
ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; ഇന്ന് മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം