സംസ്ഥാനത്തെ നവരാത്രി ആഘോഷം; മാര്‍ഗനിര്‍ദേശവുമായി ആരോഗ്യവകുപ്പ്

By Web TeamFirst Published Oct 16, 2020, 11:04 PM IST
Highlights

നാവിൽ ആദ്യക്ഷരം കുറിക്കാൻ ഉപയോഗിക്കുന്ന സ്വർണം ഉൾപ്പെടെ ഉള്ളവ ഒറ്റ തവണ മാത്രമേ ഉപയോഗിക്കാവു.വീണ്ടും വീണ്ടും ഉപയോഗിക്കാൻ പാടില്ല. 

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മാർഗനിർദേശം പുറത്തിറക്കി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ബൊമ്മക്കൊലുവും വിദ്യാരംഭവും വീടുകൾക്കുള്ളിലോ,രണ്ടോ മൂന്നോ കുടുംബങ്ങളോ മാത്രം ചേർന്ന് നടത്തണം. 

നാവിൽ ആദ്യക്ഷരം കുറിക്കാൻ ഉപയോഗിക്കുന്ന സ്വർണം ഉൾപ്പെടെ ഉള്ളവ ഒറ്റ തവണ മാത്രമേ ഉപയോഗിക്കാവു.വീണ്ടും വീണ്ടും ഉപയോഗിക്കാൻ പാടില്ല. ക്ഷേത്രങ്ങളിൽ അടക്കം വിദ്യാരംഭ ചടങ്ങുകള്‍ക്ക് എത്തുന്നവരുടെ ഫോൺ നമ്പർ വിശദാംശങ്ങൾ അടക്കം ശേഖരിക്കണം. 65 വയസിന് മുകളിൽ ഉള്ളവരും ഗർഭിണികളും 10വയസിന് താഴെ ഉള്ള കുട്ടികളും ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതാകും ഉചിതം.

click me!