നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആദ്യ 50 റാങ്കുകളില്‍ നാല് മലയാളികള്‍

By Web TeamFirst Published Oct 16, 2020, 9:10 PM IST
Highlights

ആദ്യ 50 റാങ്കുകളില്‍ നാല് മലയാളികളുമുണ്ട്. പന്ത്രണ്ടാം റാങ്ക് ആയിഷ എസ്, 22 ആം റാങ്ക് ലുലു എ എന്നിവരാണ് നേടിയത്. 

ദില്ലി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ നീറ്റിന്‍റെ ഫലം നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചു. മുഴുവൻ മാർക്ക് നേടി ഒഡീഷ സ്വദേശി ഷൊയബ്  അഫ്താബ് ഒന്നാം റാങ്ക് നേടി. ആദ്യത്തെ 50 റാങ്കുകാരുടെ പട്ടികയിൽ നാല് മലയാളികൾ ഇടം നേടി. 720 ൽ 710 മാർക്ക് നേടി മലയാളിയായ ആയിഷാ എസ് പന്ത്രണ്ടാം റാങ്ക് നേടി. 22 ആം റാങ്ക് നേടിയ ലുലു എ, 25 ആം റാങ്ക് നേടിയ സനീഷ് അഹമ്മദ് ,അൻപതാം റാങ്ക് നേടിയ ഫിലിമോൻ കുര്യാക്കോസ് എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റ് മലയാളികൾ.
 
ഒക്ടോബർ 12 ന് പരീക്ഷ ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് മൂലം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകാൻ സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു. തുടർന്ന് 14 ന് പരീക്ഷ എഴുതാൻ അവസരം നൽകി. നീറ്റ് ഫലത്തോടൊപ്പം മെഡിക്കൽ അഖിലേന്ത്യാ ക്വാട്ടാ ലിസ്റ്റും എൻടിഎ പ്രസിദ്ധീകരിച്ചു.

click me!