Health Dept.File Missing : ആരോഗ്യവകുപ്പ് ഫയലുകൾ കാണാതായതിൽ ആഭ്യന്തര അന്വേഷണം വരും

Web Desk   | Asianet News
Published : Jan 09, 2022, 11:25 AM ISTUpdated : Jan 09, 2022, 01:59 PM IST
Health Dept.File Missing : ആരോഗ്യവകുപ്പ് ഫയലുകൾ കാണാതായതിൽ ആഭ്യന്തര അന്വേഷണം വരും

Synopsis

കെ.എംഎസ് സി എൽ രൂപീകൃതമാവുന്നതിനും മുൻപുള്ള ഫയലുകളെന്നാണ് ഇപ്പോഴും സർക്കാർ ആവർത്തിക്കുന്നത്.  2001 യുഡിഎഫ് കാലത്തേ അടക്കം ഫയലുകൾ ഇതിലുണ്ടെന്നാണ് അനൗദ്യോഗിക വിവരം.

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ആസ്ഥാനത്തെ (directorate of health service)ഫയലുകൾ കാണാതായ സംഭവത്തിൽ (fiel missing issue)വിശദമായ ആഭ്യന്തര അന്വേഷണത്തിന് (internal inquiry)സർക്കാർ. വകുപ്പിലെ വിജിലൻസ് വിഭാഗമാകും അന്വേഷണം നടത്തുക.  നഷ്ടമായത് കെ എം എസ് സി എൽ രൂപീകൃതമാകുന്നതിനും ഏറെ മുൻപുള്ള ഫയലുകളാണെന്ന നിലപാടിലും കണ്ടെത്തലിലുമാണ് ഇപ്പോഴും സർക്കാർ.

ആരോ​ഗ്യവകുപ്പ് ഡയറക്ടർ ഓഫീസിൽ നിന്നും ഫയലുകൾ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണത്തിനുള്ള പരിമിതി നേരത്തെതന്നെ ആരോ​ഗ്യ വകുപ്പിനെ അറിയിച്ചിരുന്നു.  ഇതിനിടയിലാണ് വിശദമായ ആഭ്യന്തര അന്വേഷണം.  വിജിലൻസ് വിഭാഗമാകും അന്വേഷിക്കുക.  ഫയലുകളിലെ ഉള്ളടക്കം, നഷ്ടമായത് ഏതൊക്കെ ഫയലുകൾ, വീഴ്ച്ച എന്നിവയായിരിക്കും പരിശോധിക്കുക.  പ്രാഥമികാന്വേഷണത്തിൽ, പുതിയ ഫയലുകളൊന്നും നഷ്ടമായില്ലെന്ന നിഗമനത്തിലാണ് വകുപ്പ്. 

 കെ.എംഎസ് സി എൽ രൂപീകൃതമാവുന്നതിനും മുൻപുള്ള ഫയലുകളെന്നാണ് ഇപ്പോഴും സർക്കാർ ആവർത്തിക്കുന്നത്.  2001 യുഡിഎഫ് കാലത്തേ അടക്കം ഫയലുകൾ ഇതിലുണ്ടെന്നാണ് അനൗദ്യോഗിക വിവരം.  ചില ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണത്തിന്റെയും നടപടിയുടെയും വിവരങ്ങൾ ഇതിലുണ്ടെന്നാണ് സൂചന. എന്നാൽ അഞ്ഞൂറോളം ഫയലുകളാണ് നഷ്ടമായതെന്ന കണക്ക് നിലനിൽക്കുന്നതിനാൽ  കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.   

ഫയൽനീക്ക നടപടികളവസാനിച്ചതും, നീക്കം ചെയ്യാവുന്ന തരത്തിൽ കാലപ്പഴക്കമെത്തിയതും എന്നാണ് ഫയലുകളെ സർക്കാർ വിശദീകരിക്കുന്നത്.  അതേസമയം, കേസുകൾ നിലനിൽക്കുന്നതോ, സർവ്വീസ് രേഖകളോ, വായ്പ്പ ഇടപാടുകൾ സംബന്ധിച്ചുള്ളതോ ആയ ഫയലുകളാണെങ്കിൽ ഈ വാദം നിലനിൽക്കില്ല.  കെ.എം.എസ്.സി.എൽ പർച്ചേസ് കൊള്ളയുടെ പശ്ചാത്തലത്തിൽ പുറത്തുവന്ന വലിയ വീഴ്ച്ചയുടെ വിവരങ്ങൾ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.  ധനകാര്യ വിഭാ​ഗത്തിന്റെ അന്വേഷണത്തിന് ശേഷമാകും ഇക്കാര്യത്തിൽ വ്യക്തത വരിക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്