
തിരുവനന്തപുരം: ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ രാജി സന്നദ്ധത അറിയിച്ചെന്ന വാ വാർത്തകൾക്കിടെ, ശ്രീലേഖയ്ക്ക് ആരോഗ്യപ്രശ്നങ്ങളാണെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും. ശ്രീലേഖ എത്രയും വേഗം പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത് ജനസേവനത്തിലേക്ക് മടങ്ങിയെത്താൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീലേഖയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ സോഷ്യൽ മീഡിയയിലൂടെ സുഖവിവരങ്ങൾ പങ്കുവെക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തത്. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്ത് നിന്ന് ശ്രീലേഖ രാജിവെച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ബിജെപി നേതൃത്വം അനുനയ നീക്കങ്ങളുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് പ്രതികരണം. ശ്രീലേഖ എത്രയും വേഗം സുഖം പ്രാപിച്ച് സജീവ രാഷ്ട്രീയത്തിലേക്കും പൊതുപ്രവർത്തനത്തിലേക്കും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംസ്ഥാന നേതൃത്വം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam