മലപ്പുറത്തിനെതിരായ വ‍ർ​ഗീയ പരാമർശ‍ത്തിലുറച്ച് പി നന്ദകുമാർ, വർഗീയ വാദികളുടെ കൂടാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചതെന്ന് വിശദീകരണം

Published : Oct 04, 2026, 03:41 PM ISTUpdated : Oct 04, 2026, 06:02 PM IST
P NANDAKUMAR

Synopsis

വർഗീയ പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണ് മുൻ എംഎൽഎ പി. നന്ദകുമാർ. പിൻവലിക്കാനോ ഖേദപ്രകടനത്തിന് തയ്യാറായിട്ടില്ല. ബിജെപിയും മുസ്ലീംലീഗും മലപ്പുറത്തെ വർഗീയവാദികളുടെ കേന്ദ്രമാക്കാൻ ശ്രമിക്കുന്നുവെന്നാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

മലപ്പുറം. വിവാദപരാമ‍ർശത്തിൽ മുൻ എംഎൽഎ പി.നന്ദകുമാ‍ർ ഉറച്ച് നിൽക്കുന്നു. . തിരുത്തലില്ല, ഖേദപ്രകടനമില്ല. മലപ്പുറത്തെ വർഗീയ വാദികളുടെ കൂടാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതന്ന് നന്ദകുമാ‍ർ വിശദീകരിക്കുന്നു. അത്തരം ശ്രമങ്ങൾ ബിജെപിയും മുസ്ലീംലീഗും നടത്തുന്നു. മലപ്പുറത്ത് നടക്കാൻ പോകുന്ന കുംഭമേള അതിന്റെ ഭാഗം. തെരഞ്ഞെടുപ്പിന്റെ സമയത്ത് മുസ്‌ലീം ലീഗും അതിന് ശ്രമിച്ചു. മതനിരപേക്ഷതയുടെ നാടായ മലപ്പുറത്തെ വ‍ർ​ഗീയ വാദികളുടെ കൂടാകാതരുതെന്നാണ് ഉദ്ദേശിച്ച് . താൻ പറഞ്ഞതിനെ മാധ്യമങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യഖാനിക്കാം എന്ന് പറഞ്ഞ് ഉറച്ച് നിൽക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് സിപിഎം മുൻ എംഎൽഎ. കഴിഞ്ഞദിവസമാണ് പി നന്ദകുമാറിന്റെ വിവാദപരാമർശമുണ്ടായത്. മതമൗലിക വർ​ഗീയവാദികളുടെ കൂടാണ് മലപ്പുറം എന്നായിരുന്നു നന്ദകുമാർ ഇന്നലെ പ്രസം​ഗത്തിനിടെ പറഞ്ഞത്.വിശാലജില്ലാ കമ്മിറ്റി യോ​ഗത്തിൽ പിണറായി വിജയനടക്കമുള്ള വേദിയിലായിരുന്നു പരാമർശം. സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം വി ശിവൻകുട്ടി, ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എം. വിജിൻ എന്നിവർ നന്ദകുമാറിനെ തള്ളിപ്പറഞ്ഞിരുന്നു. നന്ദകുമാ‍ർ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവ‍രും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഎം സംസ്ഥാനസെക്രട്ടറി നന്ദകുമാറിനെ തള്ളിപ്പറഞ്ഞിട്ടില്ല. പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത് മറ്റൊന്നാണെന്ന് ന്യായീകരണമാണ് എം വി ഗോവിന്ദൻ നടത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമലയിൽ അപ്രതീക്ഷിത പ്രതിസന്ധി, സ്പോട്ട് ബുക്ക് ചെയ്യുന്ന പലരും ദർശനത്തിനെത്തുന്നില്ല; പരിശോധിക്കുമെന്ന് മന്ത്രി
'പാർട്ടി അഭിപ്രായം ചോദിച്ചിട്ടില്ല, വ്യക്തിപരമായ അഭിപ്രായം പുറത്ത് പറയാനില്ല'; പത്മജയുടെ തിരിച്ചു വരവിൽ പ്രതികരിക്കാനില്ലെന്നാവർത്തിച്ച് കെ മുരളീധരൻ