മലപ്പുറത്ത് 11 കോളറ കേസുകൾ; കേരളത്തില്‍ H3N2 കേസുകള്‍ കുറവ്; പകർച്ചവ്യാധികളെ ശ്രദ്ധിക്കണമെന്നും ആരോ​ഗ്യമന്ത്രി

Published : Mar 10, 2023, 06:38 PM ISTUpdated : Mar 10, 2023, 07:05 PM IST
മലപ്പുറത്ത് 11 കോളറ കേസുകൾ; കേരളത്തില്‍ H3N2 കേസുകള്‍ കുറവ്; പകർച്ചവ്യാധികളെ ശ്രദ്ധിക്കണമെന്നും ആരോ​ഗ്യമന്ത്രി

Synopsis

മലപ്പുറം ജില്ലയിൽ ചുങ്കത്തറയിൽ 11 കോളറ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

തിരുവനന്തപുരം: ചൂട് കൂടുന്ന സാഹചര്യത്തിൽ പകർച്ച വ്യാധികളെ ശ്രദ്ധിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്. ഈ ഘട്ടത്തിൽ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നു എന്ന് എല്ലാവരും ഉറപ്പാക്കണം. മലപ്പുറം ജില്ലയിൽ ചുങ്കത്തറയിൽ 11 കോളറ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവിടെ ആരോ​ഗ്യ പ്രവർത്തകരുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടുള്ളത് അവിടുത്തെ ഹോട്ടലുകളുടെയും ലോഡ്ജുകളുടെയും ടോയ്‍ലെറ്റ് ഔട്ട്ലെറ്റ് പുഴയിലേക്കാണ് എന്നാണ്. 

ആ പുഴയുടെ താഴെയുള്ള ഭാ​ഗങ്ങളിൽ നിന്ന് വെള്ളമെടുത്തവർക്കാണ് ഈ രോ​ഗം വന്നതായി കാണുന്നത്. മലിനജലം ഉപയോ​ഗിക്കേണ്ട സാഹചര്യം ഉണ്ടാകരുത്.  H3n2 കേരളത്തിൽ ഉണ്ട്. കേരളത്തില്‍ കേസുകള്‍ കുറവാണ്. പുതിയതായി റിപ്പോർട്ട് ചെയ്തതല്ല ഇത്. നേരത്തെ ഉള്ള കേസുകളാണിത്. ആലപ്പുഴ ജില്ലയിൽ 2 കേസുകളാണ് നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരണം സംഭവിച്ചിട്ടില്ല. അതുപോലെ വയറിളക്കം രോഗം ചികിത്സ നീട്ടി വെയ്ക്കരുത്. ഉടനെ ആശുപത്രിയിൽ പോകണം. പനി കേസുകളിൽ സ്വാബ് പരിശോധന നടത്തണം.  

H3N2 Influenza : എച്ച് 3എൻ 2 വൈറസ് ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം