87 വയസ്സുകാരനായ ഹിരേ ഗൗഡയാണ് വൈറസ് ബാധ മൂലം മരിച്ചത്. അദ്ദേഹത്തിന് പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നുതായി ആരോഗ്യ കുടുംബക്ഷേമ കമ്മീഷണർ ഡി രൺദീപ് പറഞ്ഞു.

 എച്ച്3എൻ2 വൈറസ് (H3N2 influenza) പടരുന്നതിൽ ആശങ്ക കൂടുന്നു. രാജ്യത്ത് 90 ലധികം പേർക്ക് എച്ച് 3 എൻ 2 ബാധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കർണാടകയിലും ഹരിയാനയിലും ഓരോ മരണം സ്ഥിരീകരിച്ചു. കർണാടകയിലെ ഹാസൻ ജില്ലയിലെ ആളൂരിൽ മാർച്ച് ഒന്നിന് മരിച്ച രോഗിക്ക് എച്ച് 3 എൻ 2 വൈറസ് സ്ഥിരീകരിച്ചു.

 87 വയസ്സുകാരനായ ഹിരേ ഗൗഡയാണ് വൈറസ് ബാധ മൂലം മരിച്ചത്. അദ്ദേഹത്തിന് പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നുതായി ആരോഗ്യ കുടുംബക്ഷേമ കമ്മീഷണർ ഡി രൺദീപ് പറഞ്ഞു. രോഗിക്ക് രക്താതിമർദ്ദം, ആസ്ത്മ എന്നിവയുൾപ്പെടെയുള്ള അസുഖങ്ങൾ ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു.

ഇൻഫ്ലുവൻസ വൈറസിന്റെ ഒരു വകഭേദമാണ് H3N2. ജലദോഷം, ചുമ, തൊണ്ടവേദന എന്നിവയാണ് H3N2 ന്റെ ലക്ഷണങ്ങൾ. 2023 ജനുവരി മുതൽ മാർച്ച് വരെ കർണാടകയിൽ ആകെ 16 H3N2 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം സംസ്ഥാനത്ത് 10 H1N1 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്താണ് H3N2 ഇൻഫ്ലുൻസ?

H3N2 ഇൻഫ്ലുവൻസ വൈറസുകൾ 1968 ലാണ് മനുഷ്യരിൽ ബാധിക്കാൻ തുടങ്ങിയത്. സാധാരണഗതിയിൽ പ്രായമായവരിലും ചെറിയ കുട്ടികളിലും രോ​ഗം പിടിപെട്ടാൽ അപകടസാധ്യത കൂടുതലാണ്. ICMR ഗവേഷകർ പറയുന്നതനുസരിച്ച് പനിയുള്ള അപ്പർ റെസ്പിറേറ്ററി അണുബാധകൾ ആളുകളിൽ ഒരു സാധാരണ സംഭവമാണ്. ചുമ, ഓക്കാനം, ഛർദ്ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.

ഇൻഫ്ലുവൻസ H3N2 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ 92% പേർക്ക് പനിയും 86% ചുമയും 27% ശ്വാസതടസ്സവും 16% ശ്വാസതടസ്സവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എ, ബി, സി, ഡി - ഇൻഫ്ലുവൻസ വൈറസുകൾ എ, ബി എന്നിവ എല്ലാ വർഷവും ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖമായ ഇൻഫ്ലുവൻസയുടെ സീസണൽ പകർച്ചവ്യാധികൾക്ക് കാരണമാകുന്നു.

എങ്ങനെ പ്രതിരോധിക്കാം...

ഒരു വ്യക്തിക്ക് രോഗലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ ശരിയായ വിശ്രമവും ധാരാളം ദ്രാവകങ്ങൾ കുടിക്കുന്നതും വേഗത്തിൽ വീണ്ടെടുക്കാൻ സഹായിക്കുമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. എച്ച്3എൻ2 ഇൻഫ്ലുവൻസ ചികിത്സയുടെ ഭാഗമായി രോഗികൾക്ക് പനി കുറയ്ക്കാൻ അസറ്റാമിനോഫെൻ അല്ലെങ്കിൽ ഇബുപ്രോഫെൻ പോലുള്ള വേദനസംഹാരികൾ ഉപയോഗിക്കാമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

H3N2 ഇൻഫ്ലുവൻസ വൈറസ്: ചെയ്യേണ്ടതും ചെയ്യരുതാത്തതും...

പതിവായി സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക.
മാസ്ക് ധരിക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക.
മൂക്കിലും വായിലും തൊടുന്നത് ഒഴിവാക്കുക.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും നന്നായി മൂടുക.
ധാരാളം വെള്ളം കുടിക്കുക.
പനിയും ശരീരവേദനയും ഉണ്ടായാൽ പാരസെറ്റമോൾ കഴിക്കുക.

എച്ച്3എൻ2 വൈറസ് ബാധ; ഇന്ത്യയില്‍ ആദ്യമായി മരണം, മരിച്ചത് 2 പേര്‍